Image

ഇന്ത്യയുടെ ഹൃദയഭൂമിയിലെ തിരിച്ചുവരവില്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്‌

Published on 11 December, 2018
ഇന്ത്യയുടെ ഹൃദയഭൂമിയിലെ തിരിച്ചുവരവില്‍ ആത്മവിശ്വാസത്തോടെ   കോണ്‍ഗ്രസ്‌


ന്യൂഡെല്‍ഹി: : മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌ എന്നീ മൂന്ന്‌ സംസ്ഥാനങ്ങളിലും ബിജെപി നേരിട്ടത്‌ കനത്ത തിരിച്ചടിയാണ്‌. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട്‌ കാലം ബിജെപി അടക്കിഭരിച്ചതാണ്‌ ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍. ഇന്ത്യയുടെ ഹൃദയഭൂമി ബിജെപിയില്‍ നിന്ന്‌ പിടിച്ചെടുക്കുകയാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍.

അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്‌ബ്‌ ഒരു ഡിസംബര്‍ എട്ടിനാണ്‌ രാജസ്ഥാന്‍ കൂടി പിടിച്ചടക്കി ബിജെപി വന്‍മുന്നേറ്റം തുടങ്ങിയത്‌. പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ നരേന്ദ്രമോദി തന്നെ എന്ന്‌ ഊട്ടിയുറപ്പിച്ച ഫലമായിരുന്നു അത്‌. അഞ്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബറില്‍ മോദിയുടെ വീഴ്‌ചയും കാണാം.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കോണ്‍ഗ്രസിന്‌ ഊര്‍ജ്ജം പകരും. ദേശീയ രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ്‌ ഫലത്തിന്‌ അതീവ പ്രാധാന്യമുണ്ട്‌. നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെന്‍ഡ്‌ ലോക്‌സഭയിലും തുടരുന്നതാണ്‌.

രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ എന്നീ സംസ്ഥാനങ്ങളില്‍ മാത്രം 65 ലോക്‌സഭാ സീറ്റുകളുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക