Image

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎംന് രണ്ട് സീറ്റുകളില്‍ വിജയം

Published on 11 December, 2018
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎംന് രണ്ട് സീറ്റുകളില്‍ വിജയം

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎംന് രണ്ട് സീറ്റുകളില്‍ വിജയം. ബദ്ര, ദുംഗ്രാ മണ്ഡലങ്ങളിലാണ് സിപിഎം വിജയിച്ചത്. ബദ്ര മണ്ഡലത്തില്‍ ബല്‍വാന്‍,ദുംഗ്രാ മണ്ഡലത്തില്‍ ഗിര്‍ധരിലാല്‍ എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ആകെ 199 സീറ്റുകളുള്ള രാജസ്ഥാനില്‍ 28 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്. ഇതില്‍ ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും സിപിഎമ്മിനായി.

2008ലാണ് സിപിഎം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

എന്നാല്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല.അതേസമയം അന്ന് സീറ്റുകളെല്ലാം തൂത്തുവാരിയ ബിജെപി ഇന്നത്തെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ രണ്ടാ സ്ഥാനത്താണുള്ളത്. 101 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരമ്ബോള്‍ 71 സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ലീഡ് നിലനിര്‍ത്താനായുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക