Image

മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും

Published on 11 December, 2018
മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും

മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുമ്ബോള്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും മറ്റ് പ്രധാന നേതാക്കളും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ തുടങ്ങിയത്.

പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു.എന്നാല്‍ പാര്‍ലമെന്റ് സംബന്ധമായ വിഷയങ്ങള്‍ ഒഴിച്ച്‌ വേറൊന്നിനോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക