Image

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ വി ടി ബല്‍റാം എംഎല്‍എ

Published on 11 December, 2018
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ വി ടി ബല്‍റാം എംഎല്‍എ

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ വി ടി ബല്‍റാം എംഎല്‍എ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ ബല്‍റാം രംഗത്തെത്തിയത്. ജനാധിപത്യം നിലനില്‍ക്കുന്നത് വ്യക്തികളുടെ അമ്ബത്തിയാറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണെന്ന് ബല്‍റാം കുറിച്ചു.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ജനാധിപത്യം നിലനില്‍ക്കുന്നത് വ്യക്തികളുടെ അമ്ബത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ്, നിഷ്പക്ഷതയിലാണ്, കാര്യക്ഷമതയിലാണ്, വിശ്വാസ്യതയിലാണ്.

ജുഡീഷ്യറി, മാധ്യമങ്ങള്‍, ഇലക്ഷന്‍ കമ്മീഷന്‍, ആസൂത്രണ കമ്മീഷന്‍, സിബിഐ, സര്‍വ്വകലാശാലകള്‍, ഇപ്പോഴിതാ റിസര്‍വ്വ് ബാങ്കും!

തകര്‍ക്കപ്പെടാന്‍ ഡിമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ 'മോഡി'ഫൈഡ് ഇന്ത്യയില്‍?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക