Image

ഒരേ ഒരു വര്‍ഷം; കോണ്‍ഗ്രസ് തലപ്പത്ത് തലൈവനായി രാഹുല്‍

Published on 11 December, 2018
ഒരേ ഒരു വര്‍ഷം; കോണ്‍ഗ്രസ് തലപ്പത്ത് തലൈവനായി രാഹുല്‍
കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ജ്രത്തിന്‍റെ തി​ള​ക്കം. കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​പ്പ​ത്തെ​ത്തി ഒ​രു വ​ര്‍​ഷം തി​ക​യു​ന്ന ഇ​ന്ന് ബി​ജെ​പി​യു​ടെ അ​പ്ര​മാ​ദി​ത്വ​ത്തെ ത​ക​ര്‍​ത്ത് പാ​ര്‍​ട്ടി​യെ വി​ജ​യ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ല്‍ എ​ത്തി​ക്കാ​ന്‍ രാഹുല്‍ ഗാന്ധിക്കു സാ​ധി​ച്ചിരിക്കുകയാണ്.

ലോ​ക്സഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സെ​മി​ഫൈ​ന​ല്‍ എ​ന്ന​റി​യ​പ്പെ​ട്ട നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ രാ​ഹു​ലി​ന്‍റെ ത​ന്ത്ര​ങ്ങ​ള്‍ വി​ജ​യം കണ്ടുവെന്ന് തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. ഛത്തീ​സ്ഗ​ഡി​ല്‍ 15 വ​ര്‍​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന ബി​ജെ​പിയെ ത​ക​ര്‍​ത്ത് പാര്‍ട്ടിയെ വി​ജ​യി​പ്പിക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​നാ​യി. എ​ടു​ത്തു​പ​റ​യാ​ന്‍ ഒരു നേതാവ് പോലുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് രാഹുലിനെ മുന്നില്‍ നിര്‍ത്തി തന്നെയാണ് പ്രചാരണം നയിച്ചത്.

രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി നി​ര്‍​ത്തി ബി​ജെ​പി​യെ നേ​രി​ടു​ന്ന​തി​ലും രാ​ഹു​ല്‍ വി​ജ​യി​ച്ച​തി​ന്‍റെ ഫ​ല​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മു​ത​ലാ​ക്കാ​നും രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​നാ​യി. സ​ച്ചി​ന്‍ പൈ​ല​റ്റി​നെ​യും അ​ശോ​ക് ഗെ​ലോ​ട്ടി​നെ​യും മു​ന്നി​ല്‍ നി​ര്‍​ത്തി​യാ​ണ് രാ​ഹു​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ച്ച​ത്. മുതിര്‍ന്ന നേതാവ് സി.പി.ജോഷിയെ മത്സര രംഗത്തിറക്കുകയും ചെയ്തിരുന്നു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ 15 വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ബി​ജെ​പി ഭ​ര​ണ​ത്തി​ന് തി​രി​ച്ച​ടി ന​ല്‍​കാ​നും രാ​ഹു​ലി​നു സാ​ധി​ച്ചു​വെ​ന്നാ​ണ് ഫ​ല​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹ​ന്‍റെ അ​പ്ര​മാ​ദി​ത്വമാരുന്നു മധ്യപ്രദേശില്‍ ഒന്നര പതിറ്റായി പ്രകടമായിരുന്നത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് ക​മ​ല്‍​നാ​ഥി​നെ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​ക​ള്‍ ഏല്‍പ്പിച്ചതും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പ്രചാരണ ചുമതല നല്‍കിയും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക