Image

എല്ലാവര്‍ക്കും അച്ഛാദിന്‍ വന്നെന്ന് കനിമൊഴി

Published on 11 December, 2018
എല്ലാവര്‍ക്കും അച്ഛാദിന്‍ വന്നെന്ന് കനിമൊഴി
ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ എല്ലാവര്‍ക്കും അച്ഛാദിന്‍ വന്നെന്ന് ഡിഎംകെ എംപി കനിമൊഴി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു കനിമൊഴിയുടെ പ്രസ്താവന.

ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണി. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്‍റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഹൃദയഭൂമിയിലേക്കുള്ള തിരിച്ചുവരവാണ് കോണ്‍ഗ്രസ് വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

കോണ്‍ഗ്രസ് വസന്തകാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ മോദി മുക്തഭാരതം വരുന്നതിന്‍റെ സൂചനയാണിത്. മതേതര ശക്തികളെ ഒരുമിച്ച് നിര്‍ത്തി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
Tom abraham 2018-12-11 18:23:48

"Ellavarkum achi din " kanimozhi s comment super !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക