Image

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ മുന്നേറുന്നു

Published on 11 December, 2018
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ മുന്നേറുന്നു
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. മധ്യപ്രദേശില്‍ ഭൂരിപക്ഷം മാറിമറയുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് കോണ്‍ഗ്രസ് ഇവിടെ കേവല ഭൂരിപക്ഷത്തോടടുക്കുകയാണ്. പലതവണ മാറിമറിഞ്ഞ ഭൂരിപക്ഷം മധ്യപ്രദേശില്‍ പ്രവചനം അസാധ്യമാക്കിയിരിക്കുന്നു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ മായാവതിയൂടെ ബി.എസ്.പി അടക്കമുള്ള ചെറു കക്ഷികളുടെ നിലപാട് നിര്‍ണായകമാവും.

അതേസമയം, രാജസ്ഥാനിലും ചത്തീസ്ഗഡിലും ബി.ജെ.പി ഭരണത്തിന് ഈ തെരഞ്ഞെടുപ്പോടെ അന്ത്യമായി. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്.

തെലങ്കാന സംസ്ഥാനം ടി.ആര്‍.എസ് തൂത്തുവാരി.

മിസോറാമിലും കോണഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. പ്രാദേശിക കക്ഷി എം.എന്‍.എഫിനാണ് ഇവിടെ ഭൂരിപക്ഷം. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ അവസാനത്തെ കോട്ടയും നിലംപൊത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക