Image

സൗത്ത് കരലിനയിലെ വീട് വിറ്റു; നിക്കി ഹേലി ന്യു യോര്‍ക്കില്‍ തുടരും

Published on 11 December, 2018
സൗത്ത് കരലിനയിലെ വീട് വിറ്റു; നിക്കി ഹേലി ന്യു യോര്‍ക്കില്‍ തുടരും
ന്യു യോര്‍ക്ക്: ഈ മാസാവസാനം അമേരിക്കയുടെ യു.എന്‍. അംബാസഡര്‍ സ്ഥാനം ഒഴിയുന്ന നിക്കി ഹേലി ന്യു യോര്‍ക്കില്‍ തന്നെ താമസം തുടരും. സൗത്ത് കരലിന ഗവര്‍ണറായിരുന്ന ഹേലിക്കും ഭര്‍ത്താവ് മൈക്കലിനും സൗത്ത് കരലിനയിലെ ലക്‌സംബര്‍ഗില്‍ സ്വന്തമായുണ്ടായിരുന്ന വീട് വിറ്റു.

പുത്രന്‍ നളിന്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം കൂടിയുണ്ട്. അതു കഴിയാതെ സൗത്ത് കരലിനയിലേക്കില്ലെന്നാണു ഹേലിയുടെ വക്താവ് അറിയിച്ചത്.

അതിനു പുറമെ രണ്ടാമത്തെ പുസ്തകം എഴുതുകയാണു ഹേലിയുടെ മറ്റൊരു ലക്ഷ്യം. ഗവര്‍ണര്‍ എന്ന നിലയിലും അംബാസഡര്‍ എന്ന നിലയിലുമുള്ള അനുഭവങ്ങള്‍ എഴുതാന്‍ ധാരാളമുണ്ട്.

ഗവര്‍ണറായി ഒരു വര്‍ഷം തികയുമ്പോള്‍ അവര്‍ എഴുതിയ 'കനോട്ട് ഈസ് നോട്ട് ആന്‍ ഓപ്ഷന്‍' വലിയ വിജയമായിരുന്നു. കുടിയേറ്റക്കാര്‍ എന്ന നിലയിലുള്ള അനുഭവങ്ങളും രാഷ്ട്രീയത്തില്‍ വന്നതും മറ്റുമാണ് അതില്‍ വിവരിച്ചത്.

എന്തായാലും ന്യുയോര്‍ക്കില്‍ ഹേലിക്കു ധാരാളം സമയം കിട്ടും. ഒരു തിങ്ക് ടാങ്കിന്റെ മേധാവി ആകണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് 2014-ല്‍ പ്രസിഡന്റായി അവര്‍ മല്‍സരിക്കാമെന്ന സൂചനയാണ്. എന്നാല്‍ മല്‍സരത്തെപറ്റി താന്‍ മനസില്‍ പോലും വിചാരിച്ചിട്ടില്ലെന്നു 46-കാരിയായ അവര്‍ പറയുന്നു. 

രഷ്ട്രീയക്കാര്‍ പറയുന്നത് മുഖവിലക്കെടുക്കാനാവില്ലല്ലൊ.
Join WhatsApp News
The truth 2018-12-13 21:26:08
ട്രംപിന്റെ കൂടെ കൂടി തെണ്ടി കുത്തുപാള എടുത്തു .  കിട്ടുന്ന ശംബളം തികയാത്തതുകൊണ്ടാണ് യു എൻ അംബാസിഡർ പണി കളഞ്ഞെതെന്നും ശ്രുതി ഉണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക