Image

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ്‌ മരിച്ചു

Published on 12 December, 2018
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ്‌ മരിച്ചു


ബെംഗളൂരു: കര്‍ണാടകയിലെ വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്‌ ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ്‌ വര്‍ഗീസാണ്‌ മരിച്ചത്‌.

വനം വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ്‌ ഇയാള്‍ മരിച്ചതെന്നാണ്‌ സൂചന. വാഗമണ്‍തട്ട്‌ എന്ന സ്ഥലത്താണ്‌ മൃതദേഹം കണ്ടെത്തിയത്‌.

ജോര്‍ജ്‌ വര്‍ഗീസിനൊപ്പമുണ്ടായിരുന്ന രണ്ട്‌ പേരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇവര്‍ വനത്തില്‍ നായാട്ടിനായി പോയതാണെന്നാണ്‌ സൂചന. വനത്തിലൂടെ നടക്കുമ്‌ബോള്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ്‌ കൂടെയുണ്ടായിരുന്നവര്‍ പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക