Image

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും: മായാവതി

Published on 12 December, 2018
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും: മായാവതി

ഭോപ്പാല്‍: ബിജെപിയെ അധികാരത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്താന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന്‌ ബിഎസ്‌പി നേതാവ്‌ മായാവതി.

ആവശ്യമെങ്കില്‍ രാജസ്ഥാനിലും ബിഎസ്‌പി കോണ്‍ഗ്രസിന്‌ പിന്തുണ നല്‍കുമെന്നും മായാവതി പറഞ്ഞു. നിലവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ 114 സീറ്റാണ്‌ നേടിയത്‌. ഭൂരിപക്ഷം നേടാന്‍ രണ്ട്‌ സീറ്റു കൂടി വേണം.

ബിഎസ്‌പിക്ക്‌ തിരഞ്ഞെടുപ്പില്‍ രണ്ട്‌ സീറ്റുകളാണ്‌ നേടാനായത്‌. ഇതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ ഭരണം ഏതാണ്ട്‌ ഉറപ്പായി.
കോണ്‍ഗ്രസ്സിന്റെ വിജയം ബിജെപി വിരുദ്ധ വികാരമുള്ളതുകൊണ്ടാണെന്നും തെരഞ്ഞെടുപ്പില്‍ ബിഎസ്‌പി മികച്ച പ്രകടനം കാഴ്‌ചവെച്ചെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

`ചത്തീസ്‌ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പൂര്‍ണ്ണമായും ജനങ്ങള്‍ ബിജെപിക്കെതിരായിരുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം മറ്റ്‌ പോംവഴികളില്ലാത്തതിനാലാണ്‌ ജനങ്ങള്‍ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്‌തത്‌.

ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ അധികാരത്തില്‍ നിന്ന മാറ്റി നിര്‍ത്തുക എന്നുള്ളതാണ്‌. അതിനാലാണ്‌ കോണ്‍ഗ്രസ്സിനെ ഞങ്ങള്‍ മധ്യപ്രദേശില്‍ പിന്തുണക്കുന്നത്‌.ബിജെപി ഒരിക്കലും തിരിച്ചു വരരുതെന്ന ഉദ്ദേശത്തിലാണ്‌ ഞങ്ങള്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.അവര്‍ അഭിപ്രായപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക