Image

മാവോയിസ്റ്റുകളുമായി കോൺഗ്രസ് അടുക്കുന്നു

Published on 12 December, 2018
മാവോയിസ്റ്റുകളുമായി കോൺഗ്രസ് അടുക്കുന്നു
മാവോയിസ്റ്റുകളുമായി കോണ്‍ഗ്രസ് അടുക്കുന്നതിന് സൂചനകള്‍ ചത്തീസ്ഗഡില്‍ നിന്നും. ബിജെപിയുടെ തുടര്‍ച്ചയായ ഭരണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് ഛത്തീസ്ഗഡ് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുത്തത് ഈ രീതിയില്‍ വായിക്കണം. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് ചത്തീസ്ഗഡ്. ഇവിടെ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ അജിത് ജോഗി നാല് സീറ്റുകള്‍ നേടിയത് വളരെ ശ്രദ്ധയേം. അതേസമയം മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ള തെലുങ്കാനയില്‍ കോണ്‍ഗ്രസ് പിന്നോക്കം പോയി അതിനുള്ള കാരണമായി രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത് പ്രാദേശിക സത്യങ്ങളുമായി ഉണ്ടാക്കിയ തെറ്റായ ധാരണയായിരുന്നു.
മധ്യപ്രദേശ് ഛത്തീസ്ഗഡ് തെലുങ്കാന ആന്ധ്രപ്രദേശ് ഒറീസ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ഏറെ പ്രകടം. ഇവിടെ ഉണ്ടാക്കുന്ന ചെറുചലനങ്ങള്‍ പോലും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയമാറ്റങ്ങള്‍ ആയി മാറുമെന്നത് ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടുകയാണ്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നേറ്റത്തെ ഈ വിധതത്തില്‍വേണം കാണേണ്ടത്. രണ്ടിടത്തും ഭരണപരാജയം ആയിരുന്നില്ല മറിച്ച് വികസനത്തില്‍ ഉണ്ടാകേണ്ടിയിരുന്ന ന്യായമായ മുന്നേറ്റങ്ങള്‍ ഫലം കണ്ടില്ല എന്നതാണ് ഇവിടെ ബിജെപിക്ക് തിരിച്ചടി പ്രധാനകാരണം.
ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളില്‍ 60 സീറ്റുകള്‍ പിടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഇത്തവണ വിജയത്തിലേക്ക് മുന്നേറിയത് അതേസമയം 49 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് 16 സീറ്റുകള്‍ ആയി ചുരുങ്ങുകയും ചെയ്തു. അജിത് ജോഗിയും പി എസ് പി ഇവിടെ കാര്യമായ ഭീഷണി ഇരുപാര്‍ട്ടികള്‍ക്കും ഉയര്‍ത്തിയില്ലെങ്കില്‍ ഇരുവരും ചേര്‍ന്ന് ആറു സീറ്റുകള്‍ സ്വന്തമാക്കി. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഏറെ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ ഒക്കെയും ഇത്തവണ അവര്‍ ബിജെപിയില്‍ നിന്ന് മാറി കോണ്‍ഗ്രസിന് അനുകൂലമായ തീരുമാനം എടുത്തു എന്നത് ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധ ഉണ്ടാക്കുക തന്നെ ചെയ്യും. 
നേരെമറിച്ച് മധ്യപ്രദേശിലെ 165 സീറ്റുകള്‍ ഉണ്ടായിരുന്നിടത്ത് ബിജെപി 109 സീറ്റുകളായ ചുരുങ്ങിയത് ഒരു പ്രധാനകാരണം എന്നതും മാവോയിസ്റ്റുകളുടെ മേഖലയില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റമാണ്. 2013 ഇവിടെ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത് വെറും 58 സീറ്റുകള്‍ മാത്രം ആയിരുന്നു എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത് ആകെയുള്ള 230 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ചു സീറ്റും മാത്രമാണ് നേടാനായത്. മാവോയിസ്റ്റ് അനുകൂല പ്രദേശങ്ങളില്‍നിന്ന് എല്ലാം കോണ്‍ഗ്രസ് ഇത്തവണ കാര്യമായ നേട്ടം ഉണ്ടാക്കി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ ഒരു മാറ്റമായി കാണേണ്ടത്.
എന്നാല്‍ തെലങ്കാനയില്‍ മാവോയിസ്റ്റുകളുടെ ഈ മലക്കംമറിച്ചില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ആയില്ല എന്നത് വളരെ ശ്രദ്ധയും അവിടെ ഉണ്ടായിരുന്ന 21 സീറ്റുകള്‍ എന്നത് 19 സീറ്റുകള്‍ ആയി കുറയുകയും ചെയ്തു 119 സീറ്റുകളുമായി ടിആര്‍എസ് കാര്യമായ നേട്ടമുണ്ടാക്കിയത്. 
ആന്ധ്രപ്രദേശ് എന്‍ഡിഎയില്‍നിന്ന് മരണം മാറിയതും ഈ നിലയ്ക്കു വേണം വിലയിരുത്തേണ്ടത് മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസിനോട് കൂടിച്ചേരുന്നത് ദേശീയരാഷ്ട്രീയത്തില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് അടുത്ത് വര്‍ഷത്തിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയും. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാം ഉണ്ടായ മാറ്റം കോണ്‍ഗ്രസിനെ അത്ഭുതപ്പെടുത്തുന്നു. അതിനോടൊപ്പം തന്നെ ഈ സംസ്ഥാനങ്ങളില്‍ എങ്ങനെ തെരഞ്ഞെടുപ്പ് പത്രിക പ്രകാരം വികസനം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നത് കാണേണ്ടിയിരിക്കുന്നു. അതിന് അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും എന്നത് കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളിയാണ്. മാവോയിസ്റ്റുകളുമായി കോണ്‍ഗ്രസ് നടത്തിയ ഈ സഖ്യം കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗുണം ഉണ്ടായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മിസോറാമില്‍ നേര്‍വിപരീത ചിത്രമാണ് തെരഞ്ഞെടുപ്പുകളില്‍ നിന്നും ലഭിച്ചത്. അവിടെ 34 സീറ്റുകളില്‍ നിന്നും വെറും അഞ്ചു സീറ്റുകള്‍ മാത്രമായി കോണ്‍ഗ്രസ് തവിടുപൊടിയായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക