Image

അത്യാഹ്ലാദത്തോടെ കോണ്‍ഗ്രസ്, മുഖം കുനിച്ച് ബിജെപി

Published on 12 December, 2018
അത്യാഹ്ലാദത്തോടെ കോണ്‍ഗ്രസ്, മുഖം കുനിച്ച് ബിജെപി
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖം കുനിച്ച് ബിജെപി, അത്യാഹ്ലാദത്തോടെ കോണ്‍ഗ്രസ്. 

തെലുങ്കാനയിലും മിസോറാമിലും ഒഴികെ ബാക്കി മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാന്‍ മധ്യപ്രദേശ് ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് വിജയം. മധ്യപ്രദേശിലും രാജസ്ഥാനിലും അഭിപ്രായസര്‍വെ പോലെയാണ് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത്. 

ഇത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. നോട്ടുനിരോധനം, ജി എസ് ടി, പെട്രോള്‍ വിലവര്‍ദ്ധനവ് തുടങ്ങിയ പ്രതിസന്ധികളിലായിരുന്നു ബിജെപി. 

പലയിടത്തും ബിജെപിയുടെ കുന്തമുനയായി അമിത് ഷായോ നരേന്ദ്രമോദിയോ എത്തിയില്ല. ഈ കുറവ് നികത്തുവാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയത് കൂനിന്മേല്‍ കുരുവെന്നപോലെ തിരിച്ചടിയാവുകയും ചെയ്തു. 

അതേസമയം കോണ്‍ഗ്രസിനെ പോലും അമ്പരപ്പിച്ചു കൊണ്ട് ലഭിച്ച വിജയം അവര്‍ നന്നായി തന്നെ ആഘോഷിക്കുകയും ചെയ്തു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണം പിടിക്കാന്‍ കഴിഞ്ഞതോടുകൂടി കോണ്‍ഗ്രസിന് നില കൂടുതല്‍ ഭദ്രമാക്കി എടുക്കാമെന്നാണ് കേന്ദ്രനേതൃത്വം പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചോടുകൂടി ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ 21 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് വെറും 16 സംസ്ഥാനങ്ങളായി ചുരുങ്ങിയിരിക്കുന്നു. കോണ്‍ഗ്രസ് 4 എന്നത് ആറാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. മിസോറാമിലെ ഭരണം കോണ്‍ഗ്രസിന് നഷ്ടമായപ്പോള്‍ നേട്ടമുണ്ടാക്കിയത് രാജസ്ഥാന്‍ മധ്യപ്രദേശ് ചത്തീസ്ഗഡ് എന്നിവിടങ്ങളിലാണ്. നേരത്തെ പഞ്ചാബും പുതുശേരിയും കര്‍ണാടകയും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക