Image

പതിമൂന്ന് (കഥ -മീട്ടു റഹ്മത്ത് കലാം)

Published on 12 December, 2018
പതിമൂന്ന് (കഥ -മീട്ടു റഹ്മത്ത് കലാം)
പതിമൂന്ന് ഭാഗ്യംകെട്ട സംഖ്യയാണെന്ന തോന്നല്‍ പുരോഗമനചിന്തയുള്ള എനിക്ക് ഇന്ന് ഈ ആത്മഹത്യാക്കുറിപ്പ് എഴുതുന്ന നേരം വരെയ്ക്കും ഇല്ല . 2018 ലെ കലണ്ടറിലെയും എന്റെ ജീവിതത്തിലെയും അവസാന 13 ഇന്നാണ്. ജീവിതം സിനിമയിലെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളിലേതുപോലെ ചിന്തിക്കുമ്പോള്‍ പതിമൂന്നിന് വലിയ പ്രാധാന്യം തോന്നുന്നു. പൊതു അവധിയുടെ സൂചകമായി കാണുന്ന ചുവപ്പ്‌നിറം പകരുന്ന ആശ്വാസവും സന്തോഷവുമല്ല. മറിച്ച് ചോരയുടെ പേടിപ്പിക്കുന്ന , മനസ്സ് നീറ്റുന്ന നിറമുള്ള 13.

കോട്ടയം മറിയപ്പള്ളിയില്‍ ജനിച്ച എനിക്ക് വീട്ടുകാര്‍ നല്‍കിയ പേര് മറിയ എന്നാണ് . “എം’ എന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ പതിമൂന്നാം ഊഴക്കാരനിലാണ് എന്റെ പേരും സ്ഥലപ്പേരും അപ്പന്‍ മത്തായിയുടെയും അമ്മച്ചി മേഴ്‌സിയുടെയും പേര് തുടങ്ങുന്നത്. കോട്ടയം-13 എന്നുള്ള പിന്‍ ചേര്‍ത്തുവന്നിരുന്ന കത്തുകളും മേശമേലിരുന്ന് തുറിച്ചുനോക്കുന്നു. അനാഥനായ മോഹനെ സ്‌നേഹിച്ച് ഒളിച്ചോടി ഇടുക്കിയിലെ മാനലൈ എസ്‌റ്റേറ്റിലേക്ക് ജീവിതം പറിച്ചുനട്ടപ്പോഴും പിന്‍കോഡ് 13 ആയതും അവിശ്വസനീയമായ യാദൃച്ഛികത. 2013 ഡിസംബര്‍ 13 നായിരുന്നു മീരയെന്ന് പേരുമാറ്റി, ഹിന്ദു ആചാരപ്രകാരം മോഹന്‍ എന്റെ കഴുത്തില്‍ താലിചാര്‍ത്തിയത്. മീരയെന്ന് പേര് മാറ്റിയെങ്കിലും പ്രേമിച്ചിരുന്ന കാലം തൊട്ട് “മുത്തേ’ എന്നാണദ്ദേഹമെന്നെ വിളിച്ചിരുന്നത്.

അപ്പനമ്മമാരുടെ സ്‌നേഹത്തേക്കാളും മധുരമുള്ളതായി ആ വിളിയെ കണ്ടതില്‍ ഖേദം തോന്നുംവിധം മോഹന്‍ പെരുമാറിയിട്ടില്ല. ചിപ്പിക്കുള്ളിലെ മുത്തുപോലൊരു സുരക്ഷാകവചം എന്റെ ചുറ്റും തീര്‍ത്തിരുന്നു. കുഞ്ഞുണ്ടാകാത്തത് എന്റെ ഗര്‍ഭപാത്രത്തിന് വളര്‍ച്ച ഇല്ലാത്തതുകൊണ്ടാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴും കുഞ്ഞുങ്ങളോട് അത്രമേല്‍ ഇഷ്ടമുള്ള അദ്ദേഹം എന്നെ നോക്കുകൊണ്ടുപോലും വേദനിപ്പിക്കാതെ ചേര്‍ത്തുനിര്‍ത്തി. അഞ്ചാം വിവാഹവാര്‍ഷികം അടിച്ചുപൊളിക്കണമെന്നാണ് കണ്ണൂരുള്ള കൂട്ടുകാരനുമൊത്ത് ബൈക്കില്‍ പുറപ്പെടും മുന്‍പ് വിളിച്ചുപറഞ്ഞത്. അതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഫ്‌ളാഷ് ന്യൂസില്‍ അപകടവാര്‍ത്ത കണ്ട അയല്‍വാസി മോഹന്‍ ഈ ലോകം വിട്ടുപോയ വിവരം നിഷ്കരുണം പറഞ്ഞത്. 

ആശ്വാസവാക്കുകള്‍കൊണ്ട് എന്നെ പിടിച്ചുകെട്ടാന്‍ കഴിയുമായിരുന്നില്ലെങ്കിലും അവര്‍ വെറുമൊരു വാര്‍ത്ത കൈമാറുന്ന ലാഘവത്തോടെ കടന്നുപോയപ്പോള്‍ മുന്നിലെ ഇരുട്ടിലും ചുമരിലെ കലണ്ടറില്‍ 13 എന്ന സംഖ്യ തിളങ്ങുന്ന നക്ഷത്രമായി, “നീയും പോരൂ’ എന്നെന്നെ മാടിവിളിക്കുന്നതായി തോന്നി . ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മറികടന്ന് മറ്റൊരു ലോകത്ത് ഞങ്ങളെ ഒന്നാക്കാന്‍ ഈ പതിമൂന്നിന് കഴിയുമെന്ന പ്രതീക്ഷയോടെ ഞാന്‍ യാത്ര പുറപ്പെടുകയാണ്.

Join WhatsApp News
ഉപദേശം 2018-12-12 21:12:28
കഥയും ലേഖനവും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കൂ ജോസഫേ. പിന്നീടാവം ഉപദേശം.
Joseph 2018-12-12 19:45:47
ശ്രീമതി മീട്ടു റഹ്മത് കലാമിന്റെ 'പതിമൂന്ന്' എന്ന ലേഖനം വെറും അന്ധവിശ്വാസം നിറഞ്ഞതാണ്. ആത്മഹത്യ ചെയ്യുന്നവർക്കും ജീവിതത്തിൽ നൈരാശ്യം ബാധിച്ചവർക്കും പ്രത്യേകമായ ഒരു നമ്പരു കൊടുക്കണമോ? 

അമേരിക്കയിലും ഈ അന്ധവിശ്വസമുണ്ട്. 'വെള്ളിയാഴ്ച പതിമൂന്ന്' (Friday 13) എന്നുള്ളത് വളരെയധികം ശാപം പിടിച്ച ദിവസമായിട്ടാണ് അവർ കണക്കാക്കിയിരിക്കുന്നത്.

'13' എന്ന നമ്പർ എന്നെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നു തോന്നുന്നു. ഞാൻ ജനിച്ചത് ഒരു ജൂൺ പതിമൂന്നാം തിയതി വെള്ളിയാഴ്ച്ച. എന്നാൽ വർഷം നഷ്ടപ്പെടുന്നതിനാൽ ഔദ്യോഗികമായി സ്‌കൂളിൽ ചേർത്ത കണക്കിൽ ജൂൺ ഏഴാം തിയതിയെന്നാണ്. (6+7=13) അമേരിക്കയിൽ ഞാൻ വന്ന ദിവസം ഡിസംബർ ഒന്ന് (12+1=13) അമേരിക്കയിൽ വന്ന ശേഷം എന്റെ ഫസ്റ്റ് നെയിം പാസ്‌പോർട്ട് അനുസരിച്ച് ജോസഫ് മാറി പടന്നമാക്കൽ എന്നായി. (Padannamakkel=13 letters)  പൗരത്വം എടുത്തപ്പോൾ എന്റെ മിഡിൽ പേരായ മാത്യു ഫസ്റ്റ് നെയിമായി സ്വീകരിച്ചു. (M=ഇംഗ്ലീഷ് അക്ഷരമാലയിലെ പതിമൂന്നാം നമ്പർ) പൗരത്വം എടുത്ത ശേഷമുള്ള എന്റെ ഇന്നത്തെ ഔദ്യോഗിക പേര് Matthew Joseph (13 letters) എന്നാണ്. പൗരത്വം കിട്ടി ഡബിൾ 't' യോടെ Matthew എന്നു പേരു മാറിയപ്പോൾ ഇങ്ങനെയൊന്നും അന്ന് ചിന്തിച്ചില്ല.

ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന്റ പേര് Valley Cottage (13 letters) ജനിച്ച സ്ഥലവും മാമ്മോദീസ മുക്കിയതും Changanassery (13 letters) വളർന്ന സ്ഥലം Kanjirappally (13 letters). ഇനിയും ധാരാളം 'പതിമൂന്നു' എന്ന പ്രേതം എന്നോടൊപ്പമുണ്ട്.   

ഭാഗ്യക്കേടുകളും നൈരാശ്യവും ജീവിതത്തിൽ നിരവധി തവണകൾ വന്നിട്ടുണ്ടെങ്കിലും ആത്മഹത്യ ചെയ്യാൻ മാത്രം ഞാൻ ഭീരുവല്ലായിരുന്നു. ദുഃഖങ്ങൾ നല്ല നാളകളെ കരുപിടിപ്പിക്കാനുള്ള പടികളായി കണക്കാക്കണം. ഒരാൾക്ക് ഒരു ജീവിതമേയുള്ളൂ. അത് ഒരു കയറിൽ മരത്തിൽ തൂങ്ങി മരിക്കാനുള്ളതല്ല. കുടുംബത്തിൽ ഒരു മരണം ഉണ്ടായാൽ താങ്ങാൻ സാധിക്കില്ലെന്നതും ശരി തന്നെ. നമ്മെ സ്നേഹിക്കുന്ന മറ്റുള്ളവരെയും ദുഃഖത്തിലാഴ്ത്തി മരണമാണ് അതിനൊക്കെ മറുപടിയെങ്കിൽ ലോകം മുഴുവൻ മരണങ്ങൾ കൊണ്ടുതന്നെ ചെയിൻ മരണങ്ങളുണ്ടാകുമായിരുന്നു.  
Joseph 2018-12-13 00:01:45
രണ്ടു ദിവസം മുമ്പ് വായിച്ച ഈ കഥ സത്യമാണെന്നാണ് മനസ്സിൽ വന്നത്. വാസ്തവത്തിൽ കഥയാണെന്ന കാര്യം മറന്നുപോയിരുന്നു. എന്റെ ഉപദേശം പിൻവലിച്ചിരിക്കുന്നു. തെറ്റുപറ്റിയത് ചൂണ്ടി കാണിച്ചതിൽ സന്തോഷം. എങ്കിലും അമേരിക്കയിലും 13 എന്ന നമ്പറിനെ അനേകം പേർ ഭയപ്പെടുന്നു. അന്ധവിശ്വാസം ഞാൻ ചൂണ്ടി കാണിച്ചെന്നു മാത്രം.  
വിദ്യാധരൻ 2018-12-13 00:14:05
ശ്രീ ജോസഫിന്റെ അഭിപ്രായത്തോട് പൂർണ്ണമായി യോജിച്ചുകൊണ്ട്, വായനക്കാരുടെ, പ്രത്യകിച്ച് വിഷാദ ചിന്തകളാലും നിഷേധത്മക ചിന്തകളാലും മനസ്സ് കലുഷമായിരിക്കുന്നവരുടെ ചിന്തയ്ക്കായി, 
കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ ഒരമൂല്യ ശ്ലോകം ഇവിടെ കുറിക്കുന്നു . രാജപദവിയുള്ള എഴുത്തുകാരിൽ നിന്നും വായനക്കാർക്ക്  മനസ്സിനെ രമിപ്പിക്കാനും ചിന്തിപ്പിക്കാനും ദുഖങ്ങളിൽ നിന്ന് ശാന്തി ലഭിക്കാനും ഒന്നും  കിട്ടിയില്ലയെങ്കിൽ, അവർ അത് കിട്ടുന്നിടത്തേക്ക് പോകും 

വാണി യസ്യ മനോരമാ കുവലയ 
         നന്ദപ്രദം യന്മുഖം 
പാണി സന്തത ചിന്തിതാർത്ഥഘടനാ 
         ചിന്താമണി ചാർത്ഥിനാം 
മീമാംസാപദമേവ മദ്ധ്യമലഘു
         ശ്രുത്യന്തസഞ്ചാരിണി
ദൃഷ്ടിസ്തം നൃപമന്തരാ ഭഗവതീ 
          വിദ്യാകതോ വർത്തതെ (കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ )

ആരുടെ വാക്കാണ് മനസ്സിനെ രമിപ്പിക്കുന്നത് , ആരുടെ മുഖമാണ് കുവലയാനന്ദപ്രദം, ആരുടെ കൈകളാണ് അർത്ഥികൾക്ക് ചിന്തിതാർത്ഥ ചിന്താമണികൾ , ആരുടെ നടുവു കേവലം മീമാംസാപദമാണ് , ആരുടെ കണ്ണ് ശ്രുത്യന്ത സഞ്ചാരം ചെയ്തിരിക്കുന്നു, ആ മഹാരാജാവിനെ വിട്ട് വേറെ എവിടേക്കാണ് വിദ്യാഭഗവതി വർത്തിക്കുന്നത് 
വിഷാദൻ 2018-12-13 11:53:09
വായനക്കാർക്ക് കഥയാണോ ലേഖനമാണോ കവിതയാണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത രീതിയിൽ എഴുതിയാൽ അത് എഴുതുന്നവരുടെ വിവരക്കേടാണ് . അതിന് ജോസഫിന്റെ പുറത്തു കുതിര കേറുന്നതെന്തിനാണ് ഉപദേശി ? അരീം തിന്നു ആശാരിയേം കടിച്ചു പിന്നേം പട്ടിക്ക് മുറുമുറുപ്പ് . വേണ്ട വേണ്ട വലിയ ഉപദേശം ഒന്നും കൊടുക്കാതെ സ്വയം നന്നാകാൻ നോക്ക് . ഞാനും ഇതെന്തു കുന്തമാണെണെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു .  ഇന്ന് പതിമൂന്നാംതിയ്യതി ഒരു ശുഭ കാര്യം ചെയ്യാം എന്ന് വിചാരിച്ചിരുന്നപ്പോളാണ് ഇതുപോലത്തെ അശുഭ കാര്യങ്ങൾ എഴുതി പിടിപ്പിച്ച് വായനക്കാരുടെ മനസ്സിൽ വിഷം കുത്തി കേറ്റുന്നത് . ഇപ്പോൾ അവളെ പോയി കാണണോ വേണ്ടയോ എന്ന സംശയത്തിലാണ് . ഓരോ കോടാലി എഴുതി പിടിപ്പിച്ചു വിടുന്നതെ. അവളെ ഒന്ന് അടുപ്പിച്ചു കൊണ്ടുവരികയായിരുന്നു . അത് കലക്കി കയ്യിൽ തന്നു 

Food For Thought 2018-12-13 12:43:47
അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും നിര്‍വചനങ്ങളിലെ പാകപ്പിഴകളും \ എ വി ഫിര്‍ദൗസ്‌

              "ദൈവം, പിശാച്, സ്വര്‍ഗം, നരകം, ആത്മാവ്, പുനര്‍ജന്മം, ജാതി, മതം എന്നീ എട്ടു കാര്യങ്ങള്‍ മാത്രമാണ് സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിത്തറയായി വര്‍ത്തിക്കുന്നത് എന്നു കരുതുന്ന വിരലിലെണ്ണാവുന്നവരെങ്കിലും ഇന്ന് കേരളത്തിലുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും ഞങ്ങള്‍ എതിരാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും അതേ സമയം സാമാന്യതയുടെ  പരിധിയില്‍ കവിഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിന്തുടരുകയും ചെയ്യുന്നവര്‍ക്കിടയിലാണ് മേല്‍പറഞ്ഞ ചെറിയ സംഘത്തിന്റെ വീക്ഷണം ശ്രദ്ധ നേടിയെടുക്കുന്നത്. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ആചാരത്തിന്റെയും അനാചാരത്തിന്റെയും ഇടയില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ ഇല്ല എന്നു ധരിക്കുന്നവരാണ് മേല്‍പറഞ്ഞ എട്ടു കാര്യങ്ങളെ ഊന്നി നിന്നുകൊണ്ട് യുക്തിവാദപരമായ ആശയങ്ങള്‍ ഉന്നയിക്കുന്നതും മതങ്ങളുടെ അടിത്തറ തന്നെയായ പല യാഥാര്‍ഥ്യങ്ങളെയും അനാചാരാന്ധ വിശ്വാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും. പുരോഗമനപരമായ ജീവിതവീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരും പ്രബുദ്ധമായ വിശ്വാസ നിലപാടുകള്‍ ഉളളവരും മതവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളെ  പരമാവധി നവോത്ഥാന ചിന്തകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നവരും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരാണ് എന്ന് പറയുകയും അവകാശപ്പെടുകയും ചെയ്തു വരുന്നുണ്ട്.

“അനാചാരങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെയും കാര്യത്തില്‍ തിരുത്തല്‍ ശക്തിയായി മാറുവാനുള്ള ആശയശേഷി യഥാര്‍ഥത്തില്‍ എല്ലാ മതസംഹിതകള്‍ക്കും സ്വാഭാവികമായിത്തന്നെ ഉള്ളതാണ്. ഇസ്‌ലാമിനു മാത്രമല്ല ഹൈന്ദവ ധര്‍മത്തിനും ഈ ശേഷിയുണ്ട്. വേദാത്മകവും ദര്‍ശനാധിഷ്ഠിതവുമായ പഠനങ്ങളും പരിശ്രമങ്ങളും ഇക്കാര്യത്തില്‍ സംഭവിക്കേണ്ടതുണ്ട്. ഏതാണു  ശരി ഏതാണ് തെറ്റ് എന്ന തിരിച്ചറിവിന്റെ അഭാവത്തില്‍ എല്ലാം ശരിയോ എല്ലാം തെറ്റോ ആയി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവരുന്നു എന്ന അനുഭവം ഇസ്‌ലാം ഉള്‍പ്പെടെ എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. അന്ധവിശ്വാസം, അനാചാരം എന്നൊക്കെ കള്ളിതിരിച്ചുവെക്കുന്ന കാര്യങ്ങളില്‍ ശരിയായ വിശ്വാസ ഘടകങ്ങളും തനതായ ആചാരാംശങ്ങളും കടന്നുകൂടുന്നു എന്ന വൈരുധ്യവും അജ്ഞതയുടെ ഫലമായി സംഭവിക്കാം”

             അതേസമയം മതം, വിശ്വാസം, ആത്മീയത, പുനര്‍ജന്മം, പരലോകം, പുണ്യ-പാപ സങ്കല്പങ്ങള്‍ എന്നിത്യാദികളില്‍ ഒന്നിനെയും അംഗീകരിക്കാത്ത യുക്തിവാദികളെ സംബന്ധിച്ച് എന്തും ഏതും ഭൗതികമായ മാനദണ്ഡങ്ങള്‍ക്ക് വഴങ്ങാതെ വന്നാല്‍ അതൊക്കെ അന്ധവിശ്വാസവും അനാചാരവും തന്നെയാണ്. ചുരുക്കത്തില്‍ വ്യക്തികളുടെയും ആള്‍ക്കൂട്ടങ്ങളുടെയും ആദര്‍ശ-വിശ്വാസ നിലപാടുകള്‍ക്കുള്ളില്‍ നില്ക്കുന്നവയാണ് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിര്‍വചനങ്ങള്‍.

          ഭൗതികാതീതവും അലൗകികവും സാമാന്യ മാനദണ്ഡങ്ങള്‍ക്ക് ഉപരിയും മനുഷ്യജ്ഞാനത്തിന്റെ പരിധികള്‍ക്ക് അപ്പുറത്തും ആയി പ്രപഞ്ചത്തിലും മനുഷ്യ ജീവിതത്തിലും ഒന്നും നിലനില്ക്കുന്നില്ല എന്ന് കരുതുന്ന യുക്തിവാദിയെ സംബന്ധിച്ച് ദൈവവിശ്വാസവും ആ വിശ്വാസത്തിന്റെ അനുബന്ധങ്ങളായി വരുന്ന എല്ലാ കാര്യങ്ങളും അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രയാസമില്ല. ജീവിതത്തിന്റെയും നിലനില്പിന്റെയും ഭൗതികമായ ആവശ്യങ്ങള്‍ക്ക് പുറത്തുനില്ക്കുന്ന പ്രവൃത്തികള്‍ മാത്രമാണ് യുക്തിവാദിയെ സംബന്ധിച്ച് ആചരണങ്ങള്‍. ഒരു യഥാര്‍ഥ യുക്തിവാദിയെ സംബന്ധിച്ച് ആചാരങ്ങള്‍ എല്ലാം അനാചാരങ്ങളും വിശ്വാസങ്ങള്‍ എല്ലാം അന്ധവിശ്വാസങ്ങളും തന്നെയാണ്. അതേസമയം മതവിശ്വാസിയുടെ കാര്യത്തില്‍ അവന്റെ മതാവബോധത്തിന്റെ നിലവാരമാണ് മാനദണ്ഡമായി വര്‍ത്തിക്കുന്നത്. സകല മൂഢത്തങ്ങളെയും വിശ്വാസത്തിന്റെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നവര്‍ വിശ്വാസികളുടെ കൂട്ടത്തിലുണ്ട്. അതേസമയം പരമാവധി യുക്തിയുടെയും ശാസ്ത്രവിജ്ഞാനത്തിന്റെയും അരികുപറ്റി വിശ്വാസ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഒരേ മതത്തില്‍ തന്നെ ഈ രണ്ടുതരം നിലപാടുകാരെയും നാം കാണുന്നു. അന്ധവിശ്വാസികളെന്ന് മറുഭാഗത്തെ ചിത്രീകരിക്കുകയും സ്വന്തം വിശ്വാസം മാത്രമാണ് ശരിയെന്ന് ശഠിക്കുകയും ചെയ്യുന്നവര്‍ പല മതങ്ങളിലും ചേരി തിരിഞ്ഞു നില്ക്കുന്നു.

              അതേസമയം അയുക്തികങ്ങളും ബാലിശങ്ങളുമായ വിശ്വാസ നിലപാടുകള്‍ അവലംബിക്കുകയും എന്നിട്ടവയെ സ്വന്തം മതത്തിന്റെ കറകളഞ്ഞ നിര്‍ദേശങ്ങളായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരുണ്ട്. അവരെസംബന്ധിച്ച് അവരെ എതിര്‍ക്കുന്നവരാണ് അജ്ഞാനികളും അനാചാരക്കാരും. മുസ്‌ലിം സാമൂഹ്യാവസ്ഥകളില്‍ നിന്നുള്ള അനുഭവങ്ങളെ ഉദാഹരിക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ വസ്തുതകള്‍ വളരെ പെട്ടെന്ന് വ്യക്തമാകും. മതപരിഷ്‌കരണവാദികളെ അനാചാരക്കാര്‍ എന്നു ചിത്രീകരിക്കുന്ന യാഥാസ്ഥിതിക ശൈലി അത്തരത്തിലുള്ളതാണ്. പഴമകളെ അഥവാ പഴമ-പാരമ്പര്യ വാദത്തിന്റെ മറവില്‍ കെട്ടി എഴുന്നള്ളിക്കപ്പെടുന്ന വിശ്വാസ വൈകല്യങ്ങളെയും ദുരാചാരങ്ങളെയും എതിര്‍ക്കുന്നത് പുത്തന്‍വാദമായി ചിത്രീകരിക്കപ്പെട്ടത് അങ്ങനെയാണ്.അവിശ്വാസിയും നിരീശ്വരവാദിയും മതത്തെ തള്ളിപ്പറയുന്നവനുമായ ഒരു വ്യക്തിയെ സംബന്ധിച്ച് കാര്യം വളരെ എളുപ്പമാണ്. എല്ലാറ്റിനെയും തിരസ്‌കരിക്കാനുള്ള ഒരാവേശം മാത്രം മതിയാകും  അയാള്‍ക്ക് മാനസിക സമ്മര്‍ദങ്ങള്‍ കുടഞ്ഞുകളയാന്‍. ഏതാണ് ശരിയായ വിശ്വാസം, ഏതാണ് അന്ധവിശ്വാസം, ഏതാണ് സദാചാരം, ഏതാണ് ദുരാചാരം എന്നെല്ലാം ചിന്തിച്ച് അയാള്‍ക്ക് തലപുകയ്‌ക്കേണ്ടി വരുന്നില്ല. അതേസമയം ഒരു വിശ്വാസിക്ക് ഈ പ്രതിസന്ധി പെട്ടെന്ന് മറികടക്കാന്‍ കഴിയില്ല. മതവും വിശ്വാസവുമൊക്കെയായി ഗാഢമായ ബന്ധത്തില്‍ പെട്ടുകിടക്കുന്ന അയാളെ സംബന്ധിച്ച് ശരിയായ വിശ്വാസത്തിലും പ്രമാണബന്ധിതമായ ആചരണരീതികളിലും ചെന്നെത്തേണ്ടി വരുന്നുണ്ട്. ഇക്കാര്യത്തില്‍ വിശ്വാസിക്ക് മാര്‍ഗദര്‍ശനവും വഴികാട്ടിയുമായി വര്‍ത്തിക്കേണ്ടത് അവന്റെ വൈജ്ഞാനികമായ നിലവാരവും അവബോധത്തിന്റെ ഗാഢതയുമാണ്.

           വിശ്വാസത്തിന്റെയും ആചരണത്തിന്റെയും കാര്യത്തില്‍ ശരിയേത് തെറ്റേത് എന്നു കണ്ടെത്തുവാനുള്ള മാനദണ്ഡങ്ങള്‍ മുന്നോട്ടു വെച്ചുകൊണ്ടു തന്നെയാണ് മതങ്ങള്‍ അവയുടെ ആശയാടിത്തറകളെ ഭദ്രമാക്കിയിട്ടുള്ളത്.  ഒരു പ്രത്യേക മതത്തിന്റെ പേരിലുള്ള ആചാരങ്ങളിലും വിശ്വാസങ്ങളിലും പറ്റിപ്പിടിച്ചു കിടക്കുന്ന ഇത്തിക്കണ്ണികള്‍ ഏതെന്നു തീരുമാനിക്കുന്നതിന് ആ മതത്തിന്റെ പ്രമാണങ്ങളെ അവലംബിക്കുക എന്നതാണ് ശരിയായ രീതി. പ്രമാണബാഹ്യങ്ങളായ കാര്യങ്ങളെ അന്ധവിശ്വാസം, അനാചാരം, മതവിരുദ്ധ ഘടകം എന്നിങ്ങനെ സ്പഷ്ടമായ ബോധ്യങ്ങളാല്‍ കള്ളിതിരിച്ചു മാറ്റിവെക്കുമ്പോള്‍ ഒരു മതവിശ്വാസിക്ക് തന്റെ വിശ്വാസ-ആചാരങ്ങളുടെ  കൃത്യത പ്രാപ്യമാണ് എന്നിരിക്കെ യുക്തിവാദികള്‍ക്ക് മതവിശ്വാസികളുടെ കാര്യത്തിലുള്ള ആശങ്കകള്‍ അസ്ഥാനത്താണ്. മതത്തെ അംഗീകരിക്കുന്ന മനോഭാവമുള്ള ഒരാള്‍ക്ക് മതപ്രമാണങ്ങളുടെ പിന്‍ബലത്താല്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരസ്‌കരിക്കാന്‍ കഴിയുമ്പോള്‍ മതത്തെ അംഗീകരിക്കാത്ത പച്ചയായ ഭൗതികവാദിക്ക് അവന്റെ മതനിരാകരണം തന്നെയാണ് ഇക്കാര്യത്തില്‍ മാനദണ്ഡം.

          എന്നാല്‍ നിര്‍വചനങ്ങളുടെയും നിര്‍ണയങ്ങളുടെയും കാര്യത്തില്‍ സങ്കീര്‍ണതകള്‍ ആരംഭിക്കുന്ന തലം മറ്റൊന്നാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ എന്താണ് ശരിയായതെന്നും എന്താണ് തെറ്റെന്നും വിശദീകരിക്കുവാന്‍ ഒരു മതനിരാകരണവാദി രംഗത്തിറങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു.

             മതജീവിതത്തിലെ തെറ്റുകളും ശരികളും ചികയുവാന്‍ മതനിരാകരണ വാദികള്‍ക്ക് ധാര്‍മികമായി യാതൊരവകാശവുമില്ല. ഈശ്വരന്‍ മിഥ്യയാണ് എന്നു കരുതുന്ന ഒരാള്‍ ഈശ്വരവിശ്വാസത്തിന്റെ കാര്യത്തിലെ ശരികേടുകള്‍ കണ്ടെത്തുവാന്‍ ഉറക്കമൊഴിക്കുന്നത് ബാലിശമാണ്. മതവിശ്വാസത്തിന്റെ കാര്യത്തിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുവാന്‍ മതനിരാകരണവാദി ശ്രമിക്കുന്നത് ഒരുനിലയ്ക്ക് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടലാണ്. അഭിപ്രായസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, ആശയ പ്രകടന അവകാശം എന്നൊക്കെ ഇത്തരം ശ്രമങ്ങളെ ചിത്രീകരിക്കാമെങ്കിലും യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം അവകാശം എന്നിവയ്‌ക്കെല്ലാം പുറത്തു നില്ക്കുന്നതാണ് ഒരാള്‍ മറ്റൊരാളുടെ വിശ്വാസത്തിനു നേര്‍ക്ക് അസഹിഷ്ണുതയോടെ വിമര്‍ശനം  ഉന്നയിക്കുന്ന  പരിപാടി. സാമൂഹികവും പൊതുവായതുമായ വിശാല താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍   ഉന്നയിക്കപ്പെടുന്ന വിമര്‍ശന-വിശകലനങ്ങളെ ആ നിലയ്ക്കു മാത്രം കാണാമെങ്കിലും ഒരു വിശ്വാസി മറ്റൊരു സ്വഭാവത്തിലുള്ള വിശ്വാസിയെ  തന്റെ പരിധിക്കു പുറത്തു നില്ക്കുന്ന വിശ്വാസത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് പലപ്പോഴും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും സാമൂഹികമായ സ്പര്‍ധകള്‍ രൂപപ്പെടുത്തുകയും ചെയ്തു എന്നുവരാം. വര്‍ഗീയവും സാമുദായികവുമായ തലങ്ങളിലേക്ക് അത്തരം വിമര്‍ശനങ്ങള്‍ ചെന്നുചേര്‍ന്നെന്നു വരാം. ഹിന്ദു സമൂഹത്തിന്റെ ആചാരങ്ങളെ അനാചാരങ്ങളും വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളുമായി ഒരു മുസ്‌ലിം വിലയിരുത്തുകയും ചിത്രീകരിക്കുകയും ചെയ്യുന്നിടത്തും തിരിച്ച് ഒരു ഹിന്ദുമത വിശ്വാസി മുസ്‌ലിം ആചാര വിശ്വാസങ്ങളെക്കുറിച്ച് തന്റെ പരിധിക്കു പുറത്ത്  നില്ക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നിടത്തും ഈ അപകടം പതിയിരിക്കുന്നുണ്ട്.

മതത്തെ ശരിയായ മതബോധം കൊണ്ടും വിശ്വാസ വൈകല്യങ്ങളെ ശരിയായ വിശ്വാസ നിലപാടുകള്‍ കൊണ്ടും ആചാര വൈകൃതങ്ങളെ ശരിയായ ആചാര രീതികള്‍ കൊണ്ടും തിരുത്തുകയും നവീകരിക്കുകയും ചെയ്യുക എന്നതു മാത്രമാണ് മേല്പറഞ്ഞ അപകടകരമായ ഇടപെടലുകള്‍ ഒഴിവാക്കാനുള്ള രീതീശാസ്ത്രം. ഇസ്‌ലാമിന്റെ പേരില്‍ പ്രചരിക്കയും വ്യാപിക്കുകയും ചെയ്യുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരുത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യേണ്ടത് ശരിയായ വിശ്വാസ നിലപാടുകളും തനതായ ആചാര രീതികളും ഉപയോഗിച്ചായിരിക്കണം. ആ നിലക്കാണ് ചില ഘട്ടങ്ങളില്‍ മതം തന്നെ മതത്തെ ശിഥിലീകരിക്കുകയും മതം മതത്തിനെതിരെ ആശയ സമരത്തിനിറങ്ങുകയും ചെയ്യുന്നത്.   ഇസ്‌ലാമിന്റെ കാര്യത്തില്‍ ചിന്തിക്കുമ്പോള്‍ ഇസ്‌ലാമിന്റെ നാമധേയത്തില്‍ പ്രചാരത്തില്‍വന്ന  അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിപാടനത്തിനുള്ള ഉപാധികളും മാനദണ്ഡങ്ങളും ഇസ്‌ലാം തന്നെ മുന്നോട്ടുവെക്കുന്നുണ്ട്. ഈ മാനദണ്ഡങ്ങളെ  അടിസ്ഥാനമാക്കിയാണ് നവോത്ഥാന പ്രസ്ഥാനങ്ങളും മതനവീകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും മുന്നോട്ടുപോകുന്നത്. അനാചാരങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെയും കാര്യത്തില്‍ തിരുത്തല്‍ ശക്തിയായി മാറുവാനുള്ള ആശയശേഷി യഥാര്‍ഥത്തില്‍ എല്ലാ മതസംഹിതകള്‍ക്കും സ്വാഭാവികമായിത്തന്നെ ഉള്ളതാണ്. ഇസ്‌ലാമിനു മാത്രമല്ല ഹൈന്ദവധര്‍മത്തിനും ഈ ശേഷിയുണ്ട്. വേദാത്മകവും ദര്‍ശനാധിഷ്ഠിതവുമായ പഠനങ്ങളും പരിശ്രമങ്ങളും ഇക്കാര്യത്തില്‍ സംഭവിക്കേണ്ടതുണ്ട്. ഏതാണു  ശരി ഏതാണ് തെറ്റ് എന്ന തിരിച്ചറിവിന്റെ അഭാവത്തില്‍ എല്ലാം ശരിയോ എല്ലാം തെറ്റോ ആയി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവരുന്നു എന്ന അനുഭവം ഇസ്‌ലാം ഉള്‍പ്പെടെ എല്ലാ മതങ്ങള്‍ക്കും ബാധകമാണ്.

         അന്ധവിശ്വാസം, അനാചാരം എന്നൊക്കെ കള്ളിതിരിച്ചുവെക്കുന്ന കാര്യങ്ങളില്‍ ശരിയായ വിശ്വാസ ഘടകങ്ങളും തനതായ ആചാരാംശങ്ങളും കടന്നുകൂടുന്നു എന്ന വൈരുധ്യവും അജ്ഞതയുടെ ഫലമായി സംഭവിക്കാം.അന്ധമായ വിശ്വാസം തന്നെയാണ് ഒരര്‍ഥത്തില്‍ എല്ലാ വിശ്വാസങ്ങളും. എന്നാല്‍ പ്രമാണാധിഷ്ഠിതമായ സ്ഥിരീകരണങ്ങള്‍ വഴിയായി നീതീകരണം നേടുന്ന വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ നിന്ന് മാറുന്നുവെന്നതാണ് മൊത്തത്തില്‍ എല്ലാ മതങ്ങളുടെയും അനുഭവം. ആസ്തികബോധത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ഈശ്വര-ദൈവ വിശ്വാസം തന്നെയും അത്തരത്തില്‍ ഒന്നാണ്. ശാസ്ത്രയുക്തികൊണ്ട് അതു സ്ഥാപിതമാകുന്നില്ല എന്ന കാരണമാണ് നിരീശ്വരവാദികള്‍ ഉന്നയിക്കുന്നത്. പക്ഷേ മനുഷ്യജീവിതത്തിന്റെ നൈരന്തര്യപ്രവൃത്തികള്‍ക്കിടയില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പല പ്രധാന പ്രശ്‌നങ്ങളുടെയും  സ്വഭാവം കേവല വിശ്വാസത്തിന് അപ്പുറത്തേക്ക് അവ കടന്നുചെല്ലുന്നില്ല എന്നതാണ്. നിരീശ്വരവാദികള്‍ക്കും ബാധകമായതാണ് ഈ സത്യം. അതുകൊണ്ടുതന്നെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ സ്ഥിരീകരണം വിശ്വാസത്തിന് ആവശ്യമായി വരുന്നില്ല. അതേസമയം മതങ്ങളുടെയും ആത്മീയ പദ്ധതികളുടെയും പ്രമാണസംഹിതകളുടെ സ്പഷ്ടമായ പിന്‍ബലം മതപരമായ വിശ്വാസങ്ങള്‍ക്കാവശ്യമാണ്. അത്തരം വിശ്വാസങ്ങള്‍ മാത്രമാണ് മതത്തിന്റെ കാര്യത്തില്‍ അംഗീകരിക്കപ്പെടുന്നത്. പ്രമാണബാഹ്യങ്ങളായ വിശ്വാസങ്ങളാണ് മതങ്ങളുടെ കാര്യത്തില്‍ അന്ധവിശ്വാസങ്ങള്‍ എന്നു പറയുന്നവ. ചരിത്രത്തിന്റെയും കാലപ്പകര്‍ച്ചകളുടെയും കൈവഴികളിലൂടെ കടന്നുവരുന്ന മതാത്മക വിശ്വാസങ്ങളിലേക്ക് മനുഷ്യഭാവനകളും മനുഷ്യന്റെ ആത്യന്തിക ബലഹീനതകളുടെ അംശങ്ങളും കൂടിക്കലര്‍ന്ന് ഉണ്ടാകുന്നവയാണ് അന്ധവിശ്വാസങ്ങള്‍ എന്നു പറയുന്നവയൊക്കെയും. ഏതു മതമായാലും അവയുടെ മൗലികപ്രമാണങ്ങള്‍ക്കു പുറത്തു നില്ക്കുന്ന ഒട്ടനവധി വിശ്വാസഘടകങ്ങള്‍ മതഘടനയോടു കാലാന്തരത്തില്‍ ചേര്‍ന്നു വരികയും അത്തരം ബാഹ്യവിശ്വാസ  ഘടകങ്ങള്‍ അതാതു മതങ്ങളുടെ വിശുദ്ധിയെയും സംശുദ്ധിയെയും വെല്ലുവിളിക്കുന്നവയായി വളര്‍ച്ച നേടുകയും ചെയ്യുന്നതു കാണാം.

           ഇത്തരം അന്ധവിശ്വാസങ്ങളെ മാറ്റിവെക്കുകയും തിരസ്‌കരിക്കുകയും സംശുദ്ധമായ വിശ്വാസ നിലപാടുകള്‍ക്കായുള്ള വിജ്ഞാനാധിഷ്ഠിത ശ്രമങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടു മാത്രമേ ഏതൊരു മതവിശ്വാസിക്കും തന്റെ മതത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരായ ആശയസമരങ്ങളെ മുന്നോട്ടു നയിക്കുവാന്‍ സാധിക്കൂ.

           അന്ധവിശ്വാസവും അനാചാരവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.  വിശ്വാസം ജീര്‍ണിക്കുകയും മലീമസമാവുകയും ചെയ്യുമ്പോള്‍ വിശ്വാസി മനസ്സുകൡ വളര്‍ന്നുവരുന്ന ദൗര്‍ബല്യങ്ങളാണ് അനാചാരങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അന്ധവിശ്വാസത്തില്‍ നിന്നാണ് അനാചാരം ഉണ്ടാകുന്നത് എന്നു പറയുന്നത് അതുകൊണ്ടാണ്. തെറ്റായ വിശ്വാസം തെറ്റായ പ്രവൃത്തികളിലേക്കും കര്‍മങ്ങളിലേക്കും ആചാരങ്ങളിലേക്കും നയിക്കുക സ്വാഭാവികം. വിശ്വാസത്തിന്റെ സംശുദ്ധി ആചരണത്തിന്റെ സംശുദ്ധിക്കും ആചരണത്തിലെ സംശുദ്ധി സംസ്‌കാരത്തിലെ സംശുദ്ധിക്കും വഴിയൊരുക്കുന്നു. കേരളത്തില്‍ സമീപകാലത്തായി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചുള്ള ഒരു ചര്‍ച്ച ഉയര്‍ന്നുവരാന്‍ കാരണമായത് ചില ദുര്‍മരണങ്ങളാണ്. മന്ത്രവാദത്തിന് വിധേയമായി മരിക്കേണ്ടിവന്ന ചില യുവതികളുടെ ദുരനുഭവം  മുന്‍നിര്‍ത്തിയാണ് അത്തരമൊരു ചര്‍ച്ച രൂപപ്പെട്ടു വന്നത്. എന്നാല്‍ ആ ചര്‍ച്ച എവിടെയെങ്കിലും ചെന്നെത്തുകയുണ്ടായില്ല. അടിമുടി അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെട്ടു കഴിഞ്ഞിട്ടുള്ള ഒരു സമൂഹമാണ് കേരളത്തിലേത് എന്നതാണിതിനു കാരണം. കൊടിയ അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ടു ജീവിക്കുന്ന ഒരു ജനതക്ക് അവരുടെ ജീവിതത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന അത്തരം അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ആഴവും പരപ്പും അപകടഗര്‍ത്തങ്ങളും തിരിച്ചറിയാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അന്ധവിശ്വാസികളുടെയും അനാചാര നിരതരുടെയും സംഘടനകളും കൂട്ടായ്മകളുമെല്ലാം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സമരം നടത്തുന്നതിലും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിലും ഒരുതരം അപഹാസ്യത ഒളിഞ്ഞിരിപ്പുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അതൊരു ദയനീയാവസ്ഥയുടെ പ്രതിഫലനം കൂടിയായി മാറുന്നുണ്ട്. ആര്‍ക്കും അന്ധവിശ്വാസങ്ങളുമായും അനാചാരങ്ങളുമായും രാജിയാകാന്‍ കഴിയുകയില്ലെങ്കിലും സ്വന്തം ജീവിതത്തിലെയും പ്രവര്‍ത്തന രീതികളിലെയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്തൊക്കെയാണെന്ന് അവര്‍ സ്വയം തിരിച്ചറിയാതിരിക്കുന്നത് സദുദ്ദേശ്യപരമായ വിയോജിപ്പുകളെപ്പോലും നിഷ്ഫലമാക്കിക്കൊണ്ടിരിക്കുകയാണ്."

Meetu 2018-12-13 13:21:08
This was the reply:@Joseph. This is neither a suicidal note nor an article on number 13. It is just a story. There are people who connects fortunes and misfortunes with numerology. Maria is such a person. Maria can't think in the way I do. If all the characters penned by a writer is a replica of his/her personal life, how many stories could be made? 
My name starts with M and has never thought it as a misfortune. M.A.Yusuf Ali, Mukesh Ambani, Mammootty, Mohanlal and many other successful figures could be pointed out to prove 13th letter is lucky:). Hope things are clear...
Ninan Mathulla 2018-12-13 13:42:51

As a writer has a responsibility to the society (true writers are expected to give direction to the society) the moral of the story is not a progressive one. In the face of struggles, giving hope would have been better. It is observed that people born on certain dates of the month see those dates repeated in their life. For example people born on 4, 13, 22 and 31 are called No.4 people (as their numbers add up to 4). It is my observation that most people that end up in prison or have problems with justice are 2, 4, and 8 numbers (their birth date adds up to 2, 4 or 8). In this country No 13 is considered an unlucky number as Templars got in to trouble with the king Philip of France, and they were all arrested on October 13, 1307 a Friday, and were executed. The descendants of those Templars ended up in USA in large numbers.

അന്ധവിശ്വാസി 2018-12-13 13:52:31
കത്തനാരും 
കറുത്തപൂച്ചയും 
കുഴപ്പമുണ്ടാക്കും 
ശവവും വേശ്യയും 
ശിവശിവ ! നല്ലത് 
ശവത്തിന് എന്ത് 
ചെയ്യാൻ കഴിയും ?
വേശ്യ കാമ മുക്തിയേകും 
പതി -മൂന്നുള്ളവർ 
നിർഭാഗ്യവതികൾ 

ഭയചകിതൻ 2018-12-13 15:05:32
ഈ നമ്പറിനെക്കാളും 'മീട്ടൂ' എന്ന പേര് എന്നെ ഭയപ്പെടുത്തുന്നു 
Pearls 2018-12-13 17:22:29
:@Meetu, in the King James Version of the Bible the text reads: Give not that which is holy unto the dogs, neither cast. ye your pearls before swine, lest they trample them. under their feet, and turn again and rend you.
The beast 2018-12-13 18:03:13
I am everywhere my friends and you cannot escape me .  I can confuse anyone including Matthulla. I am the beast mentioned in the Book of Revelation. And I can be seen in many form everywhere 

666: Hexakosioihexekontahexaphobia means fear of the number 666. In the Bible's apocalyptic Book of Revelation, John the Apostle refers to 666 as "the number of the beast." This "beast" is often interpreted as being the Antichrist—and thus the number is a sign of the devil.

4: In China, the pronunciation of the word for the number four is similar to that of the Chinese word for death. Many buildings in China skip a fourth floor, just as U.S. builders sometimes omit floor 13.

9: Just as the number four has a bad-luck soundalike in Chinese, 9 is feared in Japan because it sounds similar to the Japanese word for torture or suffering.

17: Some Italians are superstitious about Friday the 17th because rearranging the Roman numeral XVII can create the word "VIXI"—translated from Latin to mean "my life is over."

39: The number 39 gets a bad rap in Afghanistan. An NPR report explains: "Many Afghans say that the number 39 translates into morda-gow, which literally means 'dead cow' but is also a well-known slang term for a procurer of prostitutes—a pimp." So when Afghans see a car with number 39 on the license plate, they head the other way.


Every culture 2018-12-13 19:19:37
Every culture has numbers that they are afraid of but, no matter which culture, people love 69.
നിരീശ്വരൻ 2018-12-13 19:37:36
പന്നി പവിഴത്തിന്റെ വേഷത്തിൽ വന്നു    സംസാരിച്ചു തുടങ്ങിയിരിക്കുന്നു.  ബൈബിളും, വേദഗ്രന്ഥങ്ങളും  മുഴുവൻ അന്ധവിശാസത്തിന്റെ ഏടാകൂടമാണ് .  എല്ലാ അന്ധവിശ്വാസങ്ങളുടെയും ഉറവിടം മതം ആണ് .  ശബരി മല, മലയാറ്റൂർ. വേളാങ്കണ്ണി, ഗുരുവായൂർ,  അങ്ങനെ പോകുന്നു ലിസ്റ്റ്.  ഇതൊക്കെ വിശ്വസിക്കാൻ ആളുള്ളടത്തോളം കാലം തന്ത്രി മാരും, അച്ചന്മാരും, ബിഷപ്പിന്മാരും, മുള്ളാമാരും  അമ്മമാരും  തിന്നു കൊഴുത്തു തടിച്ചു പീഡിപ്പിച്ച് (അന്ധവിശ്വാസികൾ പീഡിപ്പിക്കപ്പെടുമ്പോൾ അവർ വിചാരിക്കും അവരെ പീഡിപ്പിക്കുന്നത് പരിശുദ്ധത്മാവും, ഗന്ധർവന്മാരും ഒക്കെ ആയിരിക്കുമെന്ന് )സുഖിച്ച്  മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ച് കഴിഞ്ഞു കൂടിക്കൊണ്ടിരിക്കും . ഇതിന് ആക്കം കൂട്ടാൻ ഇങ്ങനത്തെ ലേഖനമോ കഥയോ (എന്ത് കുന്തമാണെന്ന് എഴുതിയ ആൾക്കും അറിഞ്ഞു കൂടാ ) എഴുതി വിട്ടു കൊണ്ടിരിക്കും 

മനുഷ്യരെ അവരുടെ അന്ധകാരത്തിൽ നിന്ന് പുറത്തു കൊണ്ടുവരുന്ന കഥകളും ലേഖനങ്ങളും എഴുതുക . അല്ലെങ്കിൽ എഴുത്ത് നിറുത്തുക 

Ninan Mathulla 2018-12-13 22:00:59

Most people have pre-concepts (munvidhi) about many things. Most of the things people say or believe are not after proving it as correct. For example a person we consider as educated, we believe what he says as true without checking the accuracy of it. If it is read in a book or news paper most people consider it as true and spread it. Scientists also have their own pre-concepts. Without checking facts about it they write off many things as false believes. Cosmic influences on our life is one such area. Without having basic knowledge about Astrology, Palmistry and Numerology, or checking the different systems available to study it, they pass opinion on it, and we believe what they said as true. It is my observation that all three areas mentioned above are interconnected. If one sign or planet is exalted or afflicted on the birth chart, then the corresponding mount on the hand will be exalted or debilitated. Mumbers 1-9 are assigned a planet to it. People born on 1st are under the influence of Sun, and people born on 3rd under Jupiter, fifth under Mercury, sixth under Venus, seventh under Moon, 8th under Saturn and 9th under Mars. There is some influence for these variables on our lives but nobody could figure out the exact influence yet. Each letter of the alphabet is assigned a number and the sum total of the number has some effect on that person’s destiny. You might remember that when God changed the name Abram to Abraham it completely changed his destiny. Same way Jacob became Israel and it changed his destiny. In the book of Job, God asks Job if he can bind the chains ‘Kaarthika’ and ‘Makayiram’. We know that both are constellations in the sky and birth stars of those born under it. These stars have influence on our lives but we do not know for sure exactly what those influences are. My conclusion is that we can’t prevent most of these things, and so do not worry about it. We have to open our hands and work each day to make things happen.  India went after Astrology, and was lagging behind others because of it.

69 2018-12-13 21:28:18
69 ത് എന്നും ഒരു സുഖമുള്ള നംബറാണ്. ഒരു അറുപത്തി ഒൻപതാകാൻ മോഹം 
Anthappan 2018-12-14 08:23:45
Most people don't have pre-concepts but you have Matthulla.  You believe that there is a god sitting somewhere and controlling the universe.  And you also  believe that god and his wife Asherah (Book of Kings)  had a son Jesus. And, Jesus used make people walk like the fake Evangelists do on the stage.  Stop blaming others saying that they have .Munvidi'.  These are nothing different from the garbage written here.  Why you want to create this confusion when you can tell the truth without having all these fake stories attached to it? This story is a negative story and encouraging people to do negative things. The writer must withdraw this garbage immediately 
Mathew V. Zacharia, New Yorker 2018-12-14 12:33:10
Numerology # 13. My name starts with letter M (#13) Married on September 13th. Truly blessed. with children named Manoj and Melanie. So,Please do not be superstitious. Let God be the destiny of your life. Also,no coincidence but God's provision.
Mathew V. Zacharia, New Yorker
Ninan Mathulla 2018-12-14 19:43:12

Anthappan proved himself as writing with ‘munvidhi’. Instead of challenging me on what I wrote, he attacked me personally and criticized in general terms. To challenge what I wrote, a person needs at least basic knowledge about the subject I wrote. Atheists are generally of simple mind as anything they do not understand is nonsense to them.  They believe what they see with their eyes. Is it possible to see all the forces working in this universe with own eyes. Secondly, their pride does not allow them to admit that they do not know something. So they comment on anything and everything as if they are all knowing. They can’t admit that this particular area is not their field of expertise.  I just wrote my observation, and he only needs to say that his observation is different or prove that my observation is not right. I still stand with my observation that people with exalted or afflicted planets in their birth chart have their corresponding mounts on their palm also exalted or debilitated if the time and place of of birth is correct and the chart is made right. This is the point that he needs to challenge. To do that one needs to have at least basic knowledge about reading charts and the palm. I am not an expert in the field. According to an expert in this field, the best and worst of humanity are from No 8 people (born on 8th, 17th and 26th) and to a lesser degree No 4 (4, 13, 22 and 31) and No 2 (2, 11,20, 29) people. They feel life more deeply with too much ups and downs in life, and they tend to believe more in fate. Some of the famous No 8 people are-Queen Mary of England, Bernard Shaw, Mary Queen of Scots, J.D Rockefeller, John Wesley and Elizabeth Taylor). Some of the famous No 4 people are George Washington, Faraday, Sir Francis Bacon, Thomas Huxley, and Lord Byron. Sorry for not telling the full story.

Tom abraham 2018-12-15 06:57:29

Those who can count upto 13, can them or their scientists exactly count 130 billlion or trillion or more stars God has exactly put on their track . Nothing hits your Earth where 13 walked with Jesus the reason for your season.

God 2018-12-15 09:05:35
Tom - You are hallucinated.  I don't have time to do all these nonsense. You probably are talking about Christmas lights.  Don't drink too much!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക