Image

ചെന്നിത്തലയെ വനിതാമതിലിന്റെ ആലപ്പുഴയിലെ മുഖ്യ രക്ഷാധികാരിയാക്കി; മര്യാദയ്‌ക്ക്‌ നിരക്കാത്ത നടപടിയെന്ന്‌ ചെന്നിത്തല

Published on 12 December, 2018
ചെന്നിത്തലയെ വനിതാമതിലിന്റെ ആലപ്പുഴയിലെ മുഖ്യ രക്ഷാധികാരിയാക്കി;  മര്യാദയ്‌ക്ക്‌ നിരക്കാത്ത നടപടിയെന്ന്‌ ചെന്നിത്തല


ആലപ്പുഴ : ജനുവരി ഒന്നിന്‌ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘടാക സമിതി രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മന്ത്രി ടി.എം. തോമസ്‌ ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ആലപ്പുഴയിലെ വനിതാമതിലിന്റെ രക്ഷാധികാരിയായി രമേശ്‌ ചെന്നിത്തലയെ നിയോഗിച്ചത്‌.

എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ്‌ വനിതാമതിലിന്റെ രക്ഷാധികാരിയാക്കിയതെന്നും സാമാന്യ മര്യാദയ്‌ക്ക്‌ നിരക്കാത്ത നടപടിയാണിതെന്നും ചെന്നിത്തല തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു. സര്‍ക്കാരിന്റേത്‌ രാഷ്ട്രീയ ഗിമ്മിക്കെന്ന്‌ ആരോപിച്ച്‌ ചെന്നിത്തല കളക്ടറെ വിളിച്ചു എതിര്‍പ്പ്‌ അറിയിക്കുകയും ചെയ്‌തു.

കളക്‌ട്രേറ്റിലാണ്‌ ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം നടന്നത്‌. ജില്ലയിലെ മന്ത്രിമാര്‍ക്കൊപ്പമാണ്‌ വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്‌. ഹരിപ്പാട്‌ എം. എല്‍.എ എന്ന നിലയിലാണ്‌ ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്‌.

വനിതാമതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ രമേശ്‌ ചെന്നിത്തല നേരത്തെ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തുനല്‍കിയിരുന്നു. 


Join WhatsApp News
പാവാട 2018-12-13 05:30:58
ചെന്നിത്തലക്ക് ഒരു കദര്‍ പാവാട തുന്നി കൊടുത്താലോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക