തിരുവനന്തപുരം: വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യ ബോധവും പ്രതിബന്ധതയുമുള്ള വനിതാ ജീവനക്കാര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയല്ല നിലപാടെങ്കില്‍ പങ്കെടുക്കേണ്ടതില്ല.
സാലറി ചലഞ്ച് വിഷയത്തിലെപ്പോലെആരോപണം ഉന്നയിക്കേണ്ടവര്ക്ക് തുടര്‍ന്നും ഉന്നയിക്കാം. അതിനെല്ലാം മറുപടി നല്കാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു