Image

മൂന്ന് വയസ്സുകാരന ക്രൂരമായി മാറി മാറി ഉപദ്രവിച്ച ആറുപേര്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 13 December, 2018
മൂന്ന് വയസ്സുകാരന ക്രൂരമായി മാറി മാറി ഉപദ്രവിച്ച ആറുപേര്‍ അറസ്റ്റില്‍
നെവാര്‍ക്ക് (ന്യൂയോര്‍ക്ക്): മൂന്ന് വയസ്സുള്ള കുട്ടിയെ വളരെ ആസൂത്രിതമായി മാറി മാറി ബെല്‍റ്റു കൊണ്ടും, കൈകൊണ്ടും അടിക്കുകയും. ചൂടുള്ള വെള്ളം ശരീരത്തില്‍ ഒഴിക്കുകയും ചെയ്ത ആറ് മുതിര്‍ന്നവരെ (അമ്മയുള്‍പ്പെടെ) പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 13 ന് ഇവരെ കോടതിയില്‍ ഹാജരാക്കും. പട്രീഷ (62), മേരി (55), പട്രീഷ ബുച്ചന്‍ (28), ബ്രിജിറ്റ് (23), നറ്റാഷ (43), ഹോമര്‍ (39) എന്നിവരെ എസ്സ്‌ക്‌സ് കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയിലേക്ക് മാറ്റി.

ആറ് പേരും ഒരുമിച്ച് നെവാര്‍ക്കിലുള്ള വീട്ടിലായിരുന്നു താമസം. നറ്റാഷയാണ് ഈ കുട്ടിയുടെ മാതാവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

'കോര്‍പൊറല്‍ പണിഷ്‌മെന്റിന്റെ' ഭാഗമായാണ് ഇവര്‍ കുട്ടിയെ ഇത്രയും ക്രൂരമായി പീഡിപ്പിച്ചിരുന്നെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

എസ്സക്‌സ് കൗണ്ടി പ്രോസിക്യൂട്ടേഴ്‌സ് ഓഫീസും, നെവാര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇത്രയും ചെറിയ കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് ഉപദ്രവിച്ച സംഭവം അത്യപൂര്‍വ്വവും ഭയാനകവുമാണെന്നാണ് അധികൃതര്‍ പോലും അഭിപ്രായപ്പെട്ടത്.
മൂന്ന് വയസ്സുകാരന ക്രൂരമായി മാറി മാറി ഉപദ്രവിച്ച ആറുപേര്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക