Image

ബോളിവുഡ്‌ നടി സറീന്‍ ഖാന്റെ കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു

Published on 13 December, 2018
ബോളിവുഡ്‌ നടി സറീന്‍ ഖാന്റെ കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു


പനാജി: ബോളിവുഡ്‌ നടി സറീന്‍ ഖാന്റെ കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ്‌ ഗോരാല്‍ (31) ആണ്‌ മരിച്ചത്‌. പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന്‌ സമീപമുള്ള അഞ്‌ജുന ഗ്രാമത്തില്‍ ബുധനാഴ്‌ചയായിരുന്നു സംഭവം.

അപകടം സംഭവിയുടന്‍ ഇയാളെ അടുത്തുള്ള അസിലോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സമയത്ത്‌ സറീന്‍ ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന്‌ അഞ്‌ജുന പോലീസ്‌ വ്യക്തമാക്കി.

സല്‍മാന്‍ ഖാന്‍ ചിത്രം വീറിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ്‌ സറീന്‍ ഖാന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക