Image

നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക്‌ പിരിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ്‌ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

Published on 13 December, 2018
നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക്‌ പിരിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ്‌  സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനം അവസാനിച്ചതോടെ സഭാ കവാടത്തില്‍ യുഡിഎഫ്‌ നടത്തിവന്നിരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ഇന്നത്തോടെ സഭാ നടപടികള്‍ തീരുന്നതു കൊണ്ടാണ്‌ സമരം അവസാനിപ്പിക്കുന്നതെന്നും സത്യാഗ്രഹം വിജയമാണെന്നുമാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അവകാശ വാദം.
,
സഭ നടപടികള്‍ തുടക്കം മുതല്‍ പൂര്‍ണമായും തടസപ്പെടുത്തിയ യുഡിഎഫ്‌, സമ്മേളനം അവസാനിച്ചതോടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അസൗകര്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എംഎല്‍എമാരായ വിഎസ്‌ ശിവകുമാര്‍,പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ്‌ എന്നിവര്‍ കഴിഞ്ഞ പതിനൊന്ന്‌ ദിവസമായി നടത്തിയിരുന്ന സമരമാണ്‌ അവസാനിപ്പിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക