Image

മെഹുല്‍ ചോക്‌സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌

Published on 13 December, 2018
മെഹുല്‍ ചോക്‌സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌


ദില്ലി: ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌. സിബിഐയുടെ ആവശ്യപ്രകാരമാണ്‌ നടപടി. കഴിഞ്ഞ ജനുവരി മുതല്‍ ആന്‍റിഗ്വയില്‍ കഴിയുന്ന ചോക്‌സിക്ക്‌ ഇനി രാജ്യം വിട്ടു പോകാന്‌ കഴിയില്ല.

ചോക്‌സിയെ ഇന്ത്യലെത്തിക്കുന്നതിന്‍റെ ഭാഗമായാണ്‌ സിബിഐ നടപടി. ബാങ്കുകളെ കബളിപ്പിച്ച്‌ 13,000 കോടി രൂപ തട്ടിയെടുത്ത കേസില്‍ നീരവ്‌ മോദിക്കൊപ്പം കൂട്ടുപ്രതിയാണ്‌ മെഹുല്‍ ചോക്‌സി. രണ്ട്‌ പേര്‍ക്കുമെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റും മുംബൈ കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക