Image

രാജസ്ഥാനില്‍ ഇഷ്ടക്കാരനെ മാറ്റിനിര്‍ത്തി ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി രാഹുല്‍

Published on 13 December, 2018
രാജസ്ഥാനില്‍ ഇഷ്ടക്കാരനെ മാറ്റിനിര്‍ത്തി ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി രാഹുല്‍
രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായി തീരുമാനിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ അശോക് ഗെലോട്ടും, സച്ചിന്‍ പൈലറ്റുമായി പ്രത്യേകം പ്രത്യേകം കൂടികാഴ്ചകള്‍ നടത്തിയതിന് ശേഷമാണ് രാഹുലിന്‍റെ തീരുമാനം. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയി വിജയിച്ച വിമതര്‍ അശോക് ഗെലോട്ടിനൊപ്പമായിരുന്നു എന്നതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. 
കോണ്‍ഗ്രസ് സംഘടനാ സംവിധാനം തകര്‍ന്ന് തരിപ്പണമായ രാജസ്ഥാനിലേക്ക് രാഹുല്‍ നിയോഗിച്ച പോരാളിയായിരുന്നു സച്ചിന്‍ പൈലറ്റ് എന്ന യുവനേതാവ്. തകര്‍ന്ന് പോയ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിച്ചത് സച്ചിനായിരുന്നു. രാഹുലിന്‍റെ പ്രീയങ്കരനായതിനാല്‍ സച്ചിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. 
എന്നാല്‍ അഭ്യൂഹങ്ങള്‍ ഒഴിവാക്കി ഗെലോട്ടിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് രാഹുലിന്‍റെ നയതന്ത്രം തന്നെ. ഗെലോട്ടിനെ പ്രതീപ്പെടുത്തിയാല്‍ ഇപ്പോള്‍ നേടിയതിനേക്കാള്‍ വലിയ വിജയം ലോക്സഭയില്‍ രാജസ്ഥാനില്‍ നിന്ന് നേടാന്‍ കഴിയുമെന്ന് രാഹുല്‍ പ്രതീക്ഷിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക