Image

വനിതാ മതിലിന് ഇടതുമുന്നണി അണിനിരത്തുക മുപ്പത് ലക്ഷം സ്ത്രീകളെ

Published on 13 December, 2018
വനിതാ മതിലിന് ഇടതുമുന്നണി അണിനിരത്തുക മുപ്പത് ലക്ഷം സ്ത്രീകളെ

ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് വനിതാ മതിലിലൂടെ സര്‍ക്കാരും ഇടതുപക്ഷവും ലക്ഷ്യം വെക്കുന്നതെന്ന് ഉറപ്പായിരിക്കുന്നു. വനിതാ മതിലിനായി മുപ്പത് ലക്ഷം സ്ത്രീകളെയാണ് എല്‍.ഡി.എഫ് അണിനിരത്തുക. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചത്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി മതിലൊരുക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആര്‍ത്തവം അയിത്തമല്ല എന്ന പ്രചരണം മുന്‍നിര്‍ത്തിയാണ് വനിതാ മതില്‍ ഒരുങ്ങുന്നത്. 
ഇതിനായി കേരളത്തിലെ പ്രമുഖ സാമുദായിക സംഘടനകളെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിലിന്‍റെ സംഘാടക സമതി ചെയര്‍മാന്‍. കെ.പി.എം.എസ് അടക്കമുള്ള നിരവധി സംഘടനകള്‍ വനിതാ മതിലിനോട് സഹകരിക്കുന്നുണ്ട്. 
മുപ്പത് ലക്ഷം സ്ത്രീകളെ അണിനിരത്തുക എന്നതിലൂടെ ചരിത്രത്തില്‍ ഇടം നേടുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുപ്പത് ഇല്ലെങ്കിലും അതിന്‍റെ മൂന്നിലൊന്ന് വനിതകളെ രംഗത്ത് ഇറക്കാന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമായിരിക്കും ഇടതുപക്ഷത്തിനും സര്‍ക്കാരിനും. എന്നാല്‍ ജനുവരി ഒന്നിന് വനിതാ മതിലിനെ പ്രതിരോധിക്കാന്‍ സമാന്തര പരിപാടികളുമായി ഹിന്ദുഐക്യവേദിയും ഒരുങ്ങുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക