Image

വീണ്ടും നാക്ക് ഉളുക്കി ഇ.പി ജയരാജന്‍

Published on 13 December, 2018
വീണ്ടും നാക്ക് ഉളുക്കി ഇ.പി ജയരാജന്‍

നാക്ക് പിഴയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരിഹാസം കേള്‍ക്കുന്ന ഇ.പി ജയരാജന് വീണ്ടും പിഴച്ചു. ഇക്കുറി ഇടത് ചിന്തകനായ എം.എന്‍ വിജയനെ തന്നെയാണ് ജയരാജന്‍ തെറ്റിച്ചത്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയവേ എം.എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്‍റെ ഗുണം കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ മന്ത്രി ഉദ്ദേശിച്ചത് ഫുട്ബോള്‍ താരം ഐ.എം വിജയനെയായിരുന്നു. ഐ.എം വിജയന്‍റെ സ്ഥാനത്ത് ഇടത് ചിന്തകനായ എം.എന്‍ വിജയന്‍ കയറി വരുകയായിരുന്നു. 
മുമ്പ് ബോക്സിംഗ് താരം മുഹമ്മദലി മരിച്ചപ്പോള്‍ വലിയ നാക്കുപിഴയായിരുന്നു ഇ.പി ജയരാജന്‍ വരുത്തിയത്. അന്ന് കായിക മന്ത്രിയായിരുന്ന ഇ.പി കേരളത്തിന്‍റെ അഭിമാന താരം എന്നാണ് മുഹമ്മദലിയെ വിശേഷിപ്പിച്ചത്. അന്ന് ഏറെ ട്രോളുകല്‍ അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ഐ.എം വിജയനെ എം.എന്‍ വിജയനാക്കിയത് വീണ്ടും മന്ത്രിയെ ടോളുകളിലെ താരമാക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക