Image

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടിമുതലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published on 13 December, 2018
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടിമുതലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുനിയമപ്രകാരമുളള രേഖയായി മെമ്മറി കാര്‍ഡിനെ കണക്കാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു . മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ സഹായിക്കുമെന്ന് നടന്റെ പ്രധാന വാദങ്ങള്‍. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. എന്നാല്‍ നടിയെ ആക്രമിച്ച്‌ നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍റെ വാദം. ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക