Image

മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് മഹാഭാരതത്തില്‍ ഒടുവില്‍ കണ്ടതെന്ന് ശിവസേന

Published on 13 December, 2018
മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് മഹാഭാരതത്തില്‍ ഒടുവില്‍ കണ്ടതെന്ന് ശിവസേന

 ഹിന്ദി ഹൃദയഭൂമിയിലെ ബി.ജെ.പിയുടെ തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി ശിവസേന. മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് മഹാഭാരതത്തില്‍ ഒടുവില്‍ കണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ.രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

എന്നാല്‍ മോദി നെഹ്രുവിന്റെയോ,​ ഇന്ദിരാഗാന്ധിയുടെയോ,​ രാജീവ് ഗാന്ധിയുടെയോ സംഭാവനകളെ അംഗീകരിക്കാന്‍ തയ്യാറല്ല. അദ്ദേഹം ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് എല്‍.കെ അദ്വാനിയും മറ്റ് നേതാക്കളും നല്‍കിയ സംഭാവനകള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ വിനയത്തെ പ്രശംസിച്ച ഉദ്ധവ് താക്കറെ,​ 2019ല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഒരിക്കലും ബി.ജെ.പി മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എതിരെ വന്ന കല്ലുകളെ എങ്ങനെ എതിര്‍ത്തെന്നും ജനാധിപത്യം എങ്ങനെ നിരവധി ആക്രമണങ്ങളില്‍ നിന്ന് അതിജീവിച്ചു എന്നതിനും ഉത്തരം രാഹുല്‍ ഗാന്ധിയുടെ വിനയമാണെന്നും താക്കറെ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക