Image

ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ ''ഒന്നാണ് നമ്മള്‍''

Published on 13 December, 2018
ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ ''ഒന്നാണ് നമ്മള്‍''
മലയാളത്തിലെ നംപര്‍ 1 വിനോദ ചാനലായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, മലയാളം മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേര്‍ന്ന് കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ''ഒന്നാണ് നമ്മള്‍'' അബുദാബിയിലെ ആംസ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ് ഗ്രൌണ്ടില്‍ അരങ്ങേറി.
മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ജയറാം, ഇന്നസെന്റ്, ജഗദീഷ്, സിദ്ദിഖ്, മഞ്ചുവാര്യര്‍, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, ബിജു മേനോന്‍ തുടങ്ങിയ മലയാള സിനിമയിലെ തലമുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവനിരയിലെ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍പോളി, ദുല്‍ക്കര്‍ സല്‍മാന്‍, അജു വര്‍ഗ്ഗീസ്, പ്രയാഗ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, ഷംനകാസിം തുടങ്ങി എണ്‍പതോളം താരങ്ങള്‍ നൃത്ത-ഹാസ്യ-സംഗീതത്തിന്റെ വിസ്മയലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചു.
ഏഷാനെറ്റ് എം.ഡി. കെ.മാധവന്‍ അഭിസംബോധന ചെയ്ത ഈ മെഗാസ്റ്റേജ്‌ഷോയില്‍ മാതൃസംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ എം.എ. യൂസഫ് അലി, ഡോ. രവി പിള്ള, പി.എ. മുഹമ്മദ് അലി, സണ്ണി വര്‍ക്കി, ഡോ. കെ.ജെ.റോയ്, കെ.മുരളീധരന്‍ എന്നിവരും കൈകോര്‍ത്തു. കൂടാതെ ഹിസ് ഹൈനസ് ഷേക്ക് മുഹമ്മദ് ബിന്‍ നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ വേദിയില്‍ ആദരിച്ചു.
പ്രമുഖ സംവിധായകന്‍ ടി.കെ.രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഷോ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി അഞ്ച് സെഗ്മെന്റുകളായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.
മെഗാസ്റ്റേജ്‌ഷോ ''ഒന്നാണ് നമ്മള്‍'' ഏഷ്യാനെറ്റില്‍ ഡിസംബര്‍ 29, 30 തീയതികളില്‍ സംപ്രേക്ഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക