Image

ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹന് മൂന്നു വര്‍ഷം തടവ്

ജയിംസ് വര്‍ഗീസ് Published on 13 December, 2018
ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹന് മൂന്നു വര്‍ഷം തടവ്
ന്യൂയോര്‍ക്ക് : പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വക്കീലായിരുന്ന 52 കാരനായ മൈക്കിള്‍ കോഹന് മന്‍ഹാട്ടന്‍ കോടതി മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് മൈക്കിള്‍ കോഹനെതിരെ നടപടിയെടുത്തിരിക്കുന്നത്. ട്രംപിന് സ്ത്രീകളുമായുള്ള അവിഹിതബന്ധാരോപണം ഒതുക്കി തീര്‍ക്കാന്‍ പ്രചാരണത്തിനായുള്ള പണം ഉപയോഗിച്ചതിന് കൂട്ടുനില്‍ക്കുകയും അന്വേഷണ ഉദ്യോഗസ്ഥരോടും, അമേരിയ്ക്കന്‍ ജനതയോടും കള്ളം പറയുകയും ചെയ്തുവെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

2016 തിരഞ്ഞെടുപ്പ് സമയത്ത് രണ്ടു സ്ത്രീകള്‍ ട്രംപിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് പണം കൊടുത്ത് കേസ് അവസാനിപ്പിച്ചെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണു സ്ത്രീകള്‍ക്ക് പണം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമിച്ചതെന്ന് മൈക്കിള്‍ കോഹന്‍ കുറ്റസമ്മതം നടത്തി.

ജയില്‍ ശിക്ഷ കൂടാതെ, ഒരു മില്യന്‍ ഡോളറിലേറെ പിഴയും കോഹന്‍ അടക്കേണ്ടി വരും. മാര്‍ച്ച് ആറു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് ജയില്‍ ശിക്ഷ. റോബര്‍ട്ട് മ്യൂളറുടെ അന്വേഷണം തുടരുകയാണ്. പ്രസിഡന്റ് ട്രംപിനെ അന്വേഷണം എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടി്ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക