Image

ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ്‌ ആത്മഹത്യ : സെക്രട്ടേറിയേറ്റിനു മുന്നില്‍ ആത്മഹത്യക്ക്‌ ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്‌

Published on 13 December, 2018
ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ്‌ ആത്മഹത്യ : സെക്രട്ടേറിയേറ്റിനു മുന്നില്‍ ആത്മഹത്യക്ക്‌ ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്‌


തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്‌. ജീവിതം തുടരാന്‍ താത്‌പര്യമില്ലെന്നു മരിക്കുന്നതിന്‌ തൊട്ടു മുന്‍പ്‌ പൊലീസ്‌ രേഖപ്പെടുത്തിയ മൊഴിയില്‍ പറയുന്നു. ശബരിമല പ്രശ്‌നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ്‌ വ്യക്തമാക്കി.

ഇന്ന്‌ പുലര്‍ച്ചെ ഒന്നരയോടെയാണ്‌ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ബി ജെ പി നേതാവ്‌ സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിലേക്ക്‌ ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലാണ്‌.


Join WhatsApp News
വേതാളം 2018-12-13 20:50:39
കൊള്ളാം ! അതും ഒരു പതിമൂന്നിന് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക