Image

ബിജെപി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ്; ഒടിയനോട് ഒടിവിദ്യ വേണ്ട, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു

Published on 13 December, 2018
ബിജെപി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ്;  ഒടിയനോട് ഒടിവിദ്യ വേണ്ട, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു
തിരുവനന്തപുരം: നാളത്തെ ബിജെപി ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് മോഹന്‍ ലാല്‍ ഫാന്‍സ് രംഗത്ത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സഅംഭവത്തില്‍ പ്രതിഷേധസൂചകമായാണ് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മോഹന്‍ലാല്‍ ഫാന്‍സ് പച്ചയ്ക്ക് തെറി വിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ ലാലിന്റെ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കെ ഹര്‍ത്താല്‍ വന്നതാണ് ഫാന്‍സിനെ ചൊടിപ്പിച്ചത്.

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഒരുക്കത്തിലാണ് സംസ്ഥാനത്തെ മോഹന്‍ലാല്‍ ഫാന്‍സും ചിത്രത്തിന്റെ അണിയറക്കാരും ഇതിനിടയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയത്

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേ ദിവസം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ മലയാള ചിത്രമാണ്. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനിടയിലാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപനം വന്നത്. അതേസമയം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ അവസാന തീരുമാനം എടുത്തിട്ടെല്ലന്നാണ് സൂചന. തിരുവനന്തപുരത്ത് മാത്രം റിലീസ് ദിവസം 139 പ്രദര്‍ശനങ്ങളാണ് നടത്താനിരുന്നത്. ഇതില്‍ പകുതിയിലധികം ഷോകളും ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴി ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക