Image

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി

Published on 13 December, 2018
കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം രാത്രി 10.30 ഓടെ ഭോപ്പാലില്‍നിന്നുണ്ടാവും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ കക്ഷിയോഗം ഇന്നു തന്നെ ചേരും. ഇതിനായി എ.കെ.ആന്റണി ഭോപ്പാലിലെത്തും.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക