Image

കോണ്‍ഗ്രസ് പാകിസ്ഥാന്‍ പതാക ഉപയോഗിച്ചെന്ന പ്രചരണം വ്യാജമെന്ന് പോലീസ്

Published on 13 December, 2018
കോണ്‍ഗ്രസ് പാകിസ്ഥാന്‍ പതാക ഉപയോഗിച്ചെന്ന പ്രചരണം വ്യാജമെന്ന് പോലീസ്

ഹിന്ദുത്വവാദികളുടെ ഒരു പെരുംനുണ കൂടി പൊളിയുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കോണ്‍ഗ്രസ് റാലിയില്‍ പാകിസ്ഥാന്‍ പതാകയോട് സാമ്യമുള്ള ഒരു പതാക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീശുന്നതായി പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് ഈ വീഡിയോയിക്ക് നല്‍കിയത്. എന്നാല്‍ ഈ വീഡിയോ തികച്ചും വ്യാജമാണെന്ന് തെളിവ് സഹിതം കണ്ടെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ പോലീസ്. 
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാണമില്ലാതെ പാകിസ്ഥാന്‍ പതാക ഉപയോഗിക്കുന്നത് കാണുന്നില്ലേ. ഇത് ഹിന്ദുക്കളുടെ ഗതികേട്, ഇത് ഹിന്ദുക്കള്‍ക്കുള്ള കോണ്‍ഗ്രസിന്‍റെ സമ്മാനം എന്നിങ്ങനെയുള്ള അടിക്കുറുപ്പുമായാണ് വീഡിയോ പ്രചരിപ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 
ഈ കോണ്‍ഗ്രസിനാണ് നിങ്ങള്‍ വോട്ട് ചെയ്തത് എന്ന പ്രചരണത്തോടെ നിരവധി സോഷ്യല്‍ മീഡിയ പ്രചരണങ്ങളും ഈ വീഡിയോയെ തുടര്‍ന്ന് ഉണ്ടായി. എന്നാല്‍ ഇതെല്ലാം കരുതിക്കൂട്ടി സൃഷ്ടിച്ച ഹേറ്റ് ക്യാംപെയിനാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക