Image

ഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനം

Published on 13 December, 2018
ഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനം
ഡോവര്‍, ന്യു ജെഴ്‌സി: ഡോവര്‍ വെസ്റ്റ് ബ്ലാക്ക് വെല്‍ സ്ട്രീറ്റിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയിലെ വന്‍ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നു പ്രാഥമിക നിഗമനം. ഹെയ്റ്റ് ക്രൈമിനുള്ള സാധ്യതയൊന്നുമില്ലെന്നാണു സംഭവ സ്ഥലത്തു പരിശോധന നടത്തിയ വിവിധ ഏജന്‍സികളുടെ നിഗമനം.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണു പള്ളിയുടെ പിന്നിലെ മേല്ക്കൂരയിലും ആറ്റിക്കിലും തീപിടിത്തമുണ്ടായത്. ആരും പള്ളിയില്‍ ഉണ്ടായിരുന്നില്ല.

ഉടനെ താഴത്തെ നിലയിലുള്ള ഫയര്‍ അലാറം മുഴങ്ങി.3.04-നു ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആ വിവരമെത്തി. തുടര്‍ന്നു ഫയര്‍-പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ഒരു മണിക്കൂറിനകം തീ കെടുത്തി.

രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് പുക ശ്വസിച്ചാണു പരുക്ക്. എന്നാല്‍ ഗുരുതരാവസ്ഥയില്ലെന്നു ടൗണ്‍ പബ്ലിക്ക് സേഫ്ടി ഡയറക്ടര്‍ ഡാനിയല്‍ ഡിഗ്രൂട്ട് അറിയിച്ചു.

വികാരി ഫാ. ഷിബു ഡാനിയലിന്റെ നേത്രുത്വത്തില്‍ 40-ല്‍ പരം കുടുംബങ്ങളാണു ഇടവകയിലുള്ളത്.
പള്ളിയുടെ അള്‍ത്താര പുതുക്കാന്‍ ടൗണില്‍ നിന്ന് ഏറെ ശ്രമങ്ങള്‍ക്കു ശേഷം അന്തിമാനുമതി ലഭിച്ചതും ഇന്നലെയാണ്.

ആരാധക്കുള്ള സകല വസ്തുക്കളും കത്തി നശിച്ചുവെന്ന് വികാരി ഫാ. ഷിബു ഡാനിയല്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും കാര്യമായ അപകടം ഒന്നും ഉണ്ടാകാതിരുന്നത് ദൈവാനുഗ്രഹമെന്നു കരുതുന്നു. അള്‍ത്താരയും സമീപ ഭാഗങ്ങളുമെല്ലാം കത്തി നശിച്ചു

സ്ട്രക്ചറിനു എത്ര തകര്‍ച്ചയുണ്ടെന്നു വ്യക്തമല്ല. എന്തായാലുംക്രിസ്മസ് കാലത്ത് ഞങ്ങള്‍ ഫലത്തില്‍ ഹോം ലസ് ആയി-അച്ചന്‍ പറഞ്ഞു. ആരാധനക്കു വേറെ സ്ഥലം കണ്ടെത്തണം. അഞ്ചാറു മാസം കഴിയാതെ പള്ളി പള്ളി പണി തീരുമെന്നു കരുതുന്നില്ല.

ഹെയ്റ്റ് ക്രൈമിനുള്ള സാധ്യതയൊന്നും കാണുന്നില്ലെന്നു അച്ചനും പറഞ്ഞു. തീപിടിത്തം ഉണ്ടായത് ആറ്റിക്ക് ഭാഗത്തു നിന്നാണെന്നതും കണക്കിലെടുക്കണം-അച്ചന്‍ പറഞ്ഞു

തീപിടിച്ച കാര്യം ഫയര്‍ അധിക്രുതര്‍ അറിയിച്ച ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനു സഹായിക്കാന്‍ അജിത്ത് മാത്തന്‍, ഫിലിപ്പ് ജോസഫ്, ജിമ്മി അച്ചേരില്‍ എന്നിവരെത്തി. പിന്നാലെ ട്രസ്റ്റി ഫിലിപ്പ് തങ്കച്ചനും അച്ചനുമെത്തി. ഇന്ന് (വ്യാഴം) രാവിലെ മുതല്‍ വിശ്വാസികള്‍ പള്ളിയില്‍ എത്തിക്കൊണ്ടിരുന്നു. പലരും കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു.

ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ വൈകിട്ട് വിശ്വാസികളുടെ യോഗം ചേരുന്നു.

ഇരുപത്തെട്ടു വര്‍ഷം മുന്‍പ് ആരംഭ്ച്ച ഇടവക 18 വര്‍ഷം മുന്‍പാണു പള്ളി വാങ്ങിയത്. പള്ളി പുതുക്കിപ്പണിയുമ്പോള്‍ ആരാധന റാന്‍ഡോള്‍ഫ് മത്തോമ്മാ ചര്‍ച്ചില്‍ വൈകിട്ടു നടത്താന്‍ അനുമതി വാങ്ങിയിരുന്നു.

മുഖ്യ അള്‍ത്താരയും ഇടത്തൂള്ള അള്‍ത്താരയും സ്റ്റോര്‍ മുറിയും പാടെ കത്തി. കുര്‍ബാനക്കുപയോഗിക്കുന്ന കുപ്പായവും, മെഴുകുതിരി കാലുകള്‍ എല്ലാം കത്തി നശിച്ചവയില്‍ പെടുന്നു. വെള്ളിക്കുരിശ് ഉരുകിപ്പോയി.

ഇത്രയും നാശം സംഭവിച്ചിട്ടും അള്‍ത്താരയിലെ യേശുവിന്റെ രൂപവും കാസയും പീലാസയും വയ്ക്കുന്ന തബലിത്ത പലകയും തീപിടിച്ചില്ലെന്നതും വിശ്വാസികള്‍ക്ക് അതിശയമായി.
ഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനംഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനംഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനംഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനംഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനംഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനംഡോവര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വന്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു നിഗമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക