Image

ഹര്‍ത്താല്‍ തീര്‍ത്തും അപഹാസ്യമെന്ന് മുഖ്യമന്ത്രി

Published on 14 December, 2018
ഹര്‍ത്താല്‍ തീര്‍ത്തും അപഹാസ്യമെന്ന് മുഖ്യമന്ത്രി
ബിജെപി ഹര്‍ത്താലിനെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താല്‍ തികച്ചും അപഹാസ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ കുടുംബ പ്രശ്നങ്ങള്‍ കാരണമാണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ചു. കുടുംബ പ്രശ്നം മൂലം ജീവനൊടുക്കിയ വ്യക്തിയുടെ മരണത്തെ ഏറ്റെടുത്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 ഹര്‍ത്താല്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചത് ശബരിമല തീര്‍ത്ഥാടനത്തെയാണ്. ഹര്‍്ത്താല്‍ മൂലം ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്കുള്ള ഗതാഗതം നടക്കാതെ വന്നതോടെയാണ് അയ്യപ്പ ഭക്തര്‍ കുടുങ്ങിയത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഹര്‍്ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക