Image

രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം

Published on 14 December, 2018
രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് വിവാദ നായികയായ രഹ്നാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകളുടെ പേരിലാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നുമുള്ള വ്യവസ്ഥയോടെയാണ് ജാമ്യം. 
കഴിഞ്ഞ നവംബര്‍ 28നാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം നേടി നടപ്പന്തല്‍ വരെ ഹെല്‍മറ്റ് ധരിച്ച് എത്തിയ രഹ്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. 
പിന്നീടാണ് രഹ്നക്കെതിരെ സോഷ്യല്‍ മീഡിയ പരാമര്‍ശം ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നത്. രഹ്ന മതസ്പര്‍ധ ഉണ്ടാക്കുകയാണെന്നും കലാപം നടത്താന്‍ ശ്രമിക്കുകയാണെന്നുമാണ് ബിജെപി ആരോപിച്ചത്. തുടര്‍ന്ന് ജാമ്യമില്ലാ കേസില്‍ പോലീസ് രഹ്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക