Image

പ്രളയദുരിതബാധിതര്‍ക്ക്‌ വീട്‌ നിര്‍മിക്കുന്നതിലേക്കായി സംവിധായകന്‍ ഭദ്രന്‍ വയനാട്ടിലെ 30 സെന്റ്‌ വിട്ടു നല്‍കി

Published on 14 December, 2018
പ്രളയദുരിതബാധിതര്‍ക്ക്‌ വീട്‌ നിര്‍മിക്കുന്നതിലേക്കായി സംവിധായകന്‍ ഭദ്രന്‍ വയനാട്ടിലെ 30 സെന്റ്‌  വിട്ടു നല്‍കി


തിരുവനന്തപുരം :പ്രളയദുരിതബാധിതര്‍ക്ക്‌ വീട്‌ നിര്‍മിച്ചു നല്‍കുന്നതിലേക്കായി സ്ഥലം വിട്ടു നല്‍കി സംവിധായകന്‍ ഭദ്രന്‍. വയനാട്‌ മുപ്പൈനാട്‌ പഞ്ചായത്തില്‍ 30 സെന്റ്‌ ഭൂമിയാണ്‌ വിട്ടു നല്‍കിയത്‌. ഇത്‌ സംബന്ധിച്ച രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ ഭദ്രന്‍ കൈമാറി. സംവിധായകനോടൊപ്പം കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനുമുണ്ടായിരുന്നു.

സ്‌ഫടികം, അയ്യര്‍ ദി ഗ്രേറ്റ്‌, അങ്കിള്‍ ബണ്‍, യുവതുര്‍ക്കി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ സംവിധായകനാണ്‌ ഭദ്രന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക