Image

`ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌' ദേശീയ മാതൃകയാക്കണം: വെങ്കട്ട്‌ രാമന്‍ രാമകൃഷ്‌ണന്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 July, 2011
`ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌' ദേശീയ മാതൃകയാക്കണം: വെങ്കട്ട്‌ രാമന്‍ രാമകൃഷ്‌ണന്‍
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ (ഫോമ) പുതിയ സംരംഭമായ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌' ഇന്ത്യയ്‌ക്ക്‌ ദേശീയ മാതൃകയാക്കാവുന്ന ഒരു പദ്ധതിയാണെന്ന്‌ 2009-ലെ നോബല്‍ പ്രൈസ്‌ ജേതാവായ വെങ്കട്‌ രാമന്‍ രാമകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. 2010-ലെ പത്മഭൂഷണ്‍ അവാര്‍ഡ്‌ ജേതാവുമാണ്‌ വെങ്കട്‌ രാമന്‍ രാമകൃഷ്‌ണ്‍.

നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി പ്രഫഷണലുകളുടെ വിജയകരമായ സംഗമം ഒരുക്കിയ ഫോമയെ അദ്ദേഹം അഭിനന്ദിച്ചു. കേരളവുമായി, നോര്‍ത്ത്‌ അമേരിക്കയിലെ പ്രൊഫഷണലുകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി, ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫഷണലുകളെ, ദേശീയ തലത്തില്‍ ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന്‌ വെങ്കട്‌ രാമന്‍ രാമകൃഷ്‌ണന്‍ പറഞ്ഞു.

ഡോ. ജോയി ചെറിയാന്‍, ബിനോയി തോമസ്‌, പ്രൊഫസര്‍ രാജ്‌ രാന്ധാവാ, രാജ്‌ രാന്ധവാ (സൗത്ത്‌ കരോലിന ഗവര്‍ണ്ണര്‍ നിക്കി ഹേലിയുടെ മാതാപിതാക്കള്‍) എന്നിവര്‍ പങ്കെടുത്തു.
`ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌' ദേശീയ മാതൃകയാക്കണം: വെങ്കട്ട്‌ രാമന്‍ രാമകൃഷ്‌ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക