Image

റാഫേലില്‍ രാഹുല്‍ ഗാന്ധി മാപ്പ്‌ പറയണമെന്ന്‌ ബി.ജെ.പി

Published on 14 December, 2018
റാഫേലില്‍ രാഹുല്‍ ഗാന്ധി മാപ്പ്‌ പറയണമെന്ന്‌ ബി.ജെ.പി


ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാപ്പ്‌ പറയണമെന്ന്‌ ബി.ജെ.പി. പ്രതിപക്ഷമടക്കമുള്ളവര്‍ റാഫേലുമായി ബന്ധപ്പെട്ട്‌ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ്‌ രാഹുല്‍ മാപ്പ്‌ പറയണമെന്ന്‌ ആവശ്യപ്പെട്ടത്‌. ബി.ജെ.പി രാജ്യസഭയിലും ലോകസ്‌ഭയിലും പ്രതിഷേധം നടത്തി. തുടര്‍ന്ന്‌ ഇരു സഭകളും നിര്‍ത്തിവച്ചു.

എന്നാല്‍, റാഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌. റാഫേല്‍ ഇടപാടില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ റാഫേല്‍ പ്രതികരിച്ചില്ല. റാഫേലില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു.

റാഫേല്‍ കരാറില്‍ തീരുമാനമെടുത്തതില്‍ കേന്ദ്രത്തിന്‌ എന്തെങ്കിലും വീഴ്‌ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക