Image

ജമ്മു കശ്‌മീരില്‍ വാഹനാപകടത്തില്‍ ഏഴ്‌ പേര്‍ മരിച്ചു

Published on 14 December, 2018
ജമ്മു കശ്‌മീരില്‍ വാഹനാപകടത്തില്‍ ഏഴ്‌ പേര്‍ മരിച്ചു


ശ്രീനഗര്‍: ജമ്മു കശ്‌മീരിലുണ്ടായ വാഹനാപകടത്തില്‍ ഏഴു മരണം. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്‌. കശ്‌മീരിലെ സുജന്‍ദാറിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഉള്‍ക്കൊള്ളാവുന്നതിലുപരി യാത്രക്കാര്‍ ഉണ്ടായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു

ശ്രീനഗറില്‍നിന്നും 210 കിലോമീറ്റര്‍ അകലെ റെസായി ജില്ലയിലാണ്‌ അപകടമുണ്ടായത്‌. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍നിന്നും തെന്നിമറിയുകയായിരുന്നു. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക