Image

നാലര വര്‍ഷത്തിനിടെ ലോക രാജ്യ സന്ദര്‍ശനത്തിന്‌ മോദി ചെലവഴിച്ചത്‌ 2000 കോടി

Published on 14 December, 2018
നാലര വര്‍ഷത്തിനിടെ ലോക രാജ്യ സന്ദര്‍ശനത്തിന്‌  മോദി ചെലവഴിച്ചത്‌ 2000 കോടി


ന്യൂഡല്‍ഹി: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത്‌ 2000 കോടി രൂപ. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ്‌ സന്ദര്‍ശിച്ചത്‌.

പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്‌ബോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്‌റ്റായ എയര്‍ ഇന്ത്യ വണ്ണിന്റെ ചെലവ്‌, ഹോട്ട്‌ ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ഈ ചെലവില്‍ ഉള്‍പ്പെടുമെന്ന്‌ മന്ത്രി വി.കെ സിങ്‌ പാര്‍ലമെന്റില്‍ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക