Image

വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പി.എസ്. ശ്രീധരന്‍ പിള്ള

Published on 14 December, 2018
വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പി.എസ്. ശ്രീധരന്‍ പിള്ള

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. 


അയ്യപ്പന് വേണ്ടിയാണ് അയാള്‍ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ മരണത്തെ കുറിച്ച്‌ സര്‍ക്കാര്‍ നടത്തുന്നത് നുണ പ്രചരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്ബ് പോലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കിയെന്നും മജിസ്ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തതായി തനിക്ക് അറിവില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സിപിഎം എന്നും പിള്ള ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക