Image

'ഒടിയന്‍' കാണാന്‍ എറണാകുളം കവിതയില്‍ സുചിത്രയെത്തിയത് ആന്റണി പെരുമ്ബാവൂരിനും കുടുംബത്തോടുമൊപ്പം

Published on 14 December, 2018
'ഒടിയന്‍' കാണാന്‍ എറണാകുളം കവിതയില്‍ സുചിത്രയെത്തിയത് ആന്റണി പെരുമ്ബാവൂരിനും കുടുംബത്തോടുമൊപ്പം

 ചിത്രത്തതിന്റെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും ടിക്കറ്റെടുത്തിരുന്നു. എറണാകുളം കവിത തിയേറ്ററിലാണ് സുചിത്ര ഒടിയന്‍ കാണാനെത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനും കുടുംബത്തിനുമൊപ്പമാണ് താര പത്‌നി ചിത്രം കാണാനെത്തിയത്.

ഒടിയന്‍ കണ്ടിറങ്ങിയ സുചിത്രയോട് മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ നല്ല സിനിമയെന്നായിരുന്നു മറുപടി. നല്ല കഥയാണെന്നും നല്ലൊരു എന്റര്‍ടെയിനറാണെന്നും സുചിത്ര പറഞ്ഞു. സുചിത്രയെ കൂടാതെ നടന്‍ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, ഫര്‍ഹാന്‍ ഫാസില്‍ നടി സംയുക്ത മേനോന്‍ തുടങ്ങിയവരും ആദ്യ ഷോ കാണാനെത്തിയിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒടിയന്‍ കാണാന്‍ എത്തി. പുലര്‍ച്ചെ ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക പ്രദര്‍ശനം കാണാന്‍ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാര്‍ മേനോന്‍ എത്തിയത്.

താന്‍ നേരത്തെ കണ്ട സിനിമ പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് അവരോടൊപ്പം ഇരുന്ന് കണ്ടതെന്ന് ശ്രീകുമാര്‍ മേനോന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ആദ്യ പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, സിനിമ തിയേറ്ററുകളില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക