Image

2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക്‌ നേപ്പാളില്‍ നിരോധനം

Published on 14 December, 2018
2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക്‌ നേപ്പാളില്‍ നിരോധനം


2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക്‌ നേപ്പാളില്‍ നിരോധനം. നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ഗോകുല്‍ ബസ്‌കോട്ടയാണ്‌ ഇക്കാര്യം അറിയിച്ചത്‌. രാജ്യത്ത്‌ ഈ കറന്‍സികളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. മന്ത്രിസഭയാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌.

പുതിയ തീരുമാനത്തിലൂടെ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്‌ക്ക്‌ മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്‌ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്‌.

മോദി സര്‍ക്കാര്‍ 2016 ല്‍ പ്രഖ്യാപിച്ച നോട്ട്‌ നിരോധനത്തിന്‌ ശേഷമാണ്‌ പുതിയ കറന്‍സികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ഇതു വരെ ഈ കറന്‍സികള്‍ നേപ്പാളില്‍ ഉപയോഗിക്കുന്നതിന്‌ തടസമുണ്ടായിരുന്നില്ല. പുതിയ നിരോധനം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ എത്തുന്ന ടൂറിസ്റ്റുകളെയും മറ്റും പ്രതികൂലമായി ബാധിക്കും.

നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്‌ ഇന്ത്യക്കാരില്‍ നിന്നാണ്‌. പുതിയ തീരുമാനം നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലയില്‍ ദോഷകരമായി പ്രതിഫലിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക