Image

പ്രിയങ്കാ ചോപ്രയെയും സല്‍മാനെയും മറികടന്ന്‌ അഡാറ്‌ ലവ്‌ നായിക

Published on 14 December, 2018
പ്രിയങ്കാ ചോപ്രയെയും സല്‍മാനെയും മറികടന്ന്‌ അഡാറ്‌ ലവ്‌ നായിക
ഒരു അഡാറ്‌ ലവിലൂടെ തരംഗമായ പ്രിയാ പ്രകാശ്‌ വാര്യര്‍  ലോകമെങ്ങും സുപരിചിതയായ താരമാണ്‌. മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിലൂടെ തരംഗമായ പ്രിയ ഒറ്റരാത്രികൊണ്ടായിരുന്നു വലിയ സെലിബ്രിറ്റികളില്‍ ഒരാളായി മാറിയത്‌.

പാട്ട്‌ ഇറങ്ങിയതിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെയും പ്രിയയ്‌ക്ക്‌ ലഭിച്ചിരുന്നു. അഡാറ്‌ ലവിലെ ഈ പാട്ട്‌ പ്രിയയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയിരുന്നു

ഒരു അഡാറ്‌ ലവിന്റെ റിലീസ്‌ ഡേറ്റ്‌ അടുത്തിടെ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയ പ്രിയ വാര്യര്‍
ഇന്റര്‍നെറ്റിലെ മുന്‍നിര സെലിബ്രിറ്റികളെയെല്ലാം മറികടന്നു ഇപ്പോള്‍ പുതിയൊരു നേട്ടംകൂടി സ്വന്തമാക്കിയിരിക്കുകയാണ്‌.

 പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രം വ്യത്യസ്‌തമാര്‍ന്ന പ്രമേയം പറഞ്ഞാണ്‌ ഒരുക്കുന്നത്‌. സോഷ്യല്‍ മീഡിയയി്‌ല്‍ തരംഗമായ പ്രിയാ വാര്യരുടെ സാന്നിദ്ധ്യം തന്നെയാകും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറുക. പ്രിയയ്‌ക്കൊപ്പം റോഷന്‍ അബ്ദുള്‍ വഹാബും അഡാറ്‌ ലവ്‌ ഗാനരംഗത്തില്‍ തിളങ്ങിയിരുന്നു.

2018ല്‍ ഗുഗിളില്‍ എറ്റവുമധികം പേര്‍ തിരഞ്ഞ സെലിബ്രിറ്റികളില്‍ ഒരാളായിട്ടാണ്‌ പ്രിയ മാറിയിരിക്കുന്നത്‌. സല്‍മാന്‍ ഖാനെയും പ്രിയങ്കാ ചോപ്രയെയും മറികടന്നുകൊണ്ടാണ്‌ നടി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്‌. പ്രിയങ്കാ ചോപ്രയുടെ ഭര്‍ത്താവ്‌ നിക്ക്‌ ജോഹ്നാസാണ്‌ രണ്ടാം സ്ഥാനത്ത്‌ എത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക