റിലീസിന് പിന്നാലെ ഒടിയന്‍ ഇന്റര്‍നെറ്റില്‍
FILM NEWS
14-Dec-2018

തിരുവനന്തപുരം: റിലീസ് ചെയ്‌ത്
മണിക്കൂറുകള്‍ക്കകം മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍.
പ്രമുഖ പൈറസി വെബ്‌സൈറ്റായ തമിഴ് എം.വിയിലാണ് ഇന്ന് മൂന്ന് മണിയോടെ വ്യാജ
പതിപ്പ് അപ്‌ലോഡ് ചെയ്‌തത്.
ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തിന്റെ വ്യാജ
പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തിരിക്കുന്നത്. ഇത് നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍
തുടങ്ങിയതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയോടെ തിയേറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ പരാതി. റിലീസ് ദിവസം തന്നെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തതും സിനിമയ്‌ക്ക് തിരിച്ചടിയായിരുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments