Image

മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി സണ്ണി മാളിയേക്കല്‍

Published on 14 December, 2018
മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി സണ്ണി മാളിയേക്കല്‍
ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ ത്ത് അമേരിക്കയുടെ സിഗ്നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി സണ്ണി മാളിയേക്കല്‍ .റെജി ജോര്‍ജ് പ്രസിഡന്റായിരുന്ന കാലയളവിലാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. 

അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഇന്ത്യാ ഗാര്‍ഡന്‍സ് ഉടമ എന്നീ നിലകളില്‍ സുപരിചിതനായ സണ്ണി മാളിയേക്കല്‍ ഇന്ത്യ പ്രസ്സ് ക്‌ള്ബ് ഡാളസ് ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റു കൂടിയാണ് പ്രവാസ ലോകത്ത് തിളങ്ങിയ മലയാളി വ്യവസായികളില്‍ പ്രമുഖനാണ്. ന്യൂജേഴ്‌സിയില്‍ FIRST WOK എന്ന പേരില്‍ ആദ്യമായി ഒരു ചൈനീസ് റെസ്റ്റോറന്റ് തുടങ്ങിയ മലയാളി എന്ന ക്രഡിറ്റ് അദ്ദേഹത്തിന് സ്വന്തമാണ്. 2006 ല്‍ ആരംഭിച്ച ഇന്ത്യാ ഗാര്‍ഡന്‍ റെസ്റ്റോറന്റ് തന്നെയാണ് അമേരിക്കക്കാര്‍ക്കിടയിലും സണ്ണി മാളിയേക്കലിനെ പ്രിയങ്കരനാക്കിയത്. 

 അമേരിക്കയെ നടുക്കിയ സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണ സമയത്ത് എഫ്.ബി.ഐയുടെയും ന്യുയോര്‍ക്ക് പോലീസിന്റെയും വോളണ്ടിയറായി പ്രവര്‍ത്തിക്കുകയും ആ സദ്പ്രവൃത്തി അദ്ദേഹത്തിന് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

 2003 ല്‍ ഏഷ്യാനെറ്റിനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിച്ചയാള്‍, അമേരിക്കയിലും കാനഡയിലുമായി നിരവധി സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചയാള്‍ എന്നീ നിലകളിലും സണ്ണി മാളിയേക്കല്‍ അമരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനായ അദ്ദേഹം ഇതിനിടെ തന്റെ നീണ്ട കാലത്തെ പ്രവാസാനുഭവങ്ങളക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരിക്കല്‍ കൂടി മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. മുമ്പ് നടന്ന ബോള്‍ഗാട്ടി പാലസ് തന്നെ ജനുവരി 13 ന് 6 മണിക്ക് ആരം ഭിക്കുന്ന ചടങ്ങുകളുടെ വേദി. മാധ്യമശ്രീക്കൊപ്പം മറ്റ് 10 അവാര്‍ഡുകളും മുമ്പെന്നത്ത പോലെ നല്‍കുന്നു. മാറ്റമുളളത് ഇന്ത്യ പ്രസ്‌ക്ലബ്ബ് നേതൃത്വത്തിനും ജൂറി അംഗങ്ങള്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന അവാര്‍ഡ് ജേതാവിനുമായിരിക്കും. 

പ്രസിഡന്റായ മധുവിനൊപ്പം സു നില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. ഒപ്പം സണ്ണി പൌലോസ് (ട്രഷറര്‍ ), ജെയിം സ് വര്‍ ഗ്ഗീസ് (വൈസ് പ്രസിഡന്റ്). അനില്‍ ആറന്‍ മുള(ജൊയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ ജ്ജ്(ജോയിന്റ് ട്രഷറ ര്‍ ) മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സല്‍ട്ടന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍ അടങ്ങുന്ന ടീമും പ്രവര്‍ത്തിക്കുന്നു . ജൂറിയില്‍ ഡോ.ഡി ബാ ബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം റോയി, അല ക്സാണ്‍ര്‍ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി പിളള എന്നിവരാണ് അംഗങ്ങള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക