Image

മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എത്രയുംവേഗം എഴുതിത്തള്ളും - രാഹുല്‍ ഗാന്ധി

Published on 14 December, 2018
മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എത്രയുംവേഗം എഴുതിത്തള്ളും - രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എത്രയും വേഗം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനം നല്‍കിയിരുന്നു. 'ഞങ്ങള്‍ (കോണ്‍ഗ്രസ് ) കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ പോകുകയാണ്'. രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അശോക് ഗെഹ് ലോത്തിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥിനെ തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വ്യാഴാഴ്ച്ച വന്നിരുന്നു.

ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലും ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഛത്തീസ്ഗഡില്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഭൂപേഷ് ബാഘേലും അംബികാപുര്‍ എംഎല്‍എ ടി.എസ്.സിങ് ദിയോയെയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക