Image

മഡെ സ്നാന അവസാനിച്ചു. ഇത് ദുരാചാരത്തിനെതിരെയുള്ള സിപിഎമ്മിന്‍റെ ചരിത്ര നേട്ടം

Published on 14 December, 2018
മഡെ സ്നാന അവസാനിച്ചു. ഇത് ദുരാചാരത്തിനെതിരെയുള്ള സിപിഎമ്മിന്‍റെ ചരിത്ര നേട്ടം


ബ്രാഹ്മണര്‍ മൃഷ്ടാന്ന ഭക്ഷണം കഴിച്ച ശേഷം അവരുടെ എച്ചില്‍ ഇലയില്‍ ദളിതര്‍ കിടന്ന് ഉരുളുക. കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ കുക്കൈ സുബ്രമണ്യ ക്ഷേത്രത്തിലെ അതി നികൃഷ്ടവും ബാര്‍ബേറിയന്‍ സ്വഭാവത്തിലുമുള്ള മഡൈ സ്നാന എന്ന ഈ ദുരാചാരം അവസാനിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള സിപിഎമ്മിന്‍റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പോരാട്ടത്തിന്‍റെ ഫലമായിട്ടാണ് ഈ ദുരാചാരം ക്ഷേത്രം നിയന്ത്രിക്കുന്ന പേജെവര്‍ മഠം അവസാനിപ്പിച്ചത്. ഈ ദുരാചരം സിപിഎമ്മിന്‍റെ നിയമപോരാട്ടങ്ങളുടെ ഫലമായി രണ്ടു വര്‍ഷം മുമ്പ് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നാല്‍ മഡൈ സ്നാന എന്ന ആചാരത്തിന്‍റെ പേര് മാറ്റി എഡൈ സ്നാന എന്നാക്കി ഈ ദുരാചാരം തുടരുകയായിരുന്നു. 
സിപിഎമ്മിന്‍റെ കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീറാം റെഡ്ഡിയായിരുന്നു എല്ലാകാലത്തും ഈ ദുരാചാരത്തിനെതിരെയുള്ള സമരമുഖത്ത്. ഈ ആചാരവും ഇതിനെതിരെയുള്ള സമരവും കേരളത്തില്‍ ശ്രദ്ധ നേടുന്നത് സിപിഎമ്മിന്‍റെ കേരളത്തിലെ മുതിര്‍ന്ന നേതാവ് എം.എ ബേബി നേരിട്ട് ക്ഷേത്രത്തിലെത്തി സമരത്തിന് നേതൃത്വം നല്‍കിയതോടെയാണ്. 
ദളിതര്‍ക്ക് രോഗപ്രതിരേധ ശക്തി കിട്ടാനെന്ന വാദം ഉയര്‍ത്തിയാണ് ഈ പ്രാകൃതമായ ആചാരം ക്ഷേത്രം ഭാരവാഹികള്‍ നടത്തി വന്നത്. കര്‍ണ്ണാകടയിലെ ആര്‍.എസ്.എസ് ബിജെപി ഘടകങ്ങള്‍ ഈ ആചാരത്തിന്‍റെ വലിയ വക്താക്കളായിരുന്നു. തീവ്രഹിന്ദുത്വ ശക്തികളുടെ നിരവധിയായ എതിര്‍പ്പുകളെ മറികടന്നാണ് ഈ ആചാരത്തിനെതിരെ ദളിതരെ സംഘടിപ്പിക്കുകയും സമരം നടത്തുയും ചെയ്തു വന്നത്. അങ്ങനെ ഏറെക്കാലത്തെ സമരങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഈ ആചാരം അനുഷ്ഠിക്കാന്‍ ദളിതര്‍ എത്താത്ത സ്ഥിതിയുണ്ടായി. വീണ്ടും ആചാരം തുടരാന്‍ ശ്രമിച്ചാല്‍ കോടതിയലക്ഷ്യമാകും എന്നുകണ്ടാണ് ക്ഷേത്രം ഭാരവാഹികള്‍ ആചാരം നിര്‍ത്താന്‍ തീരുമാനമായത്. 
കേരളത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയിലെ ദുരാചാരം അവസാനിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന സംഭവമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക