Image

റഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

Published on 15 December, 2018
റഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

റഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സത്യവാങ്മൂലം നല്‍കിയ അറ്റോര്‍ണി ജനറലിനെ പി എ സിയില്‍ വിളിച്ചു വരുത്തണം. സത്യവാങ്മൂലവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ എ ജി യോട് ആവശ്യപ്പെടണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

തെറ്റായ സത്യവാങ്മൂലം നല്‍കി രാജ്യത്തെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയേണ്ടി വരുമെന്നും സിബല്‍ പറഞ്ഞു.

റഫേല്‍ കരാറിലെത്തിയതെങ്ങനെ, വിമാനങ്ങളുടെ വില വിവരം തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു ഔദ്യോഗിക രേഖകളും കോടതി പരിശോധിച്ചിട്ടില്ല. പിന്നെയങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ വിജയം അവകാശപ്പെടുന്നതെന്നും സിബല്‍ ചോദിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക