Image

പശുക്കള്‍ക്കായി ഗുജറാത്തില്‍ ചാണക ബാങ്ക്‌ വരുന്നു

Published on 15 December, 2018
പശുക്കള്‍ക്കായി ഗുജറാത്തില്‍ ചാണക ബാങ്ക്‌ വരുന്നു
പശുക്കളെ രക്ഷിക്കാന്‍ ഗുജറാത്തില്‍ ചാണക ബാങ്ക്‌ വരുന്നു.പൊതുനിരത്തിലൂടെ അലഞ്ഞ്‌ തിരിയുന്നത്‌ ഒഴിവാക്കുന്നതിനും പശുക്കളുടെ ക്ഷേമത്തിനും വേണ്ടിയാണ്‌ ചാണക ബാങ്കുമായി ഗുജറാത്ത്‌ സര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നത്‌. ഇതിന്റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ ഗോമൂത്രചാണക ബാങ്കുകള്‍ തുറക്കും.

ഇത്‌ ഉപയോഗിച്ച്‌ ജൈവ വളങ്ങളുണ്ടാക്കി ആ പണം അലഞ്ഞ്‌ തിരിയുന്ന പശുക്കളുടെ ക്ഷേമത്തിന്‌ ഉപയോഗിക്കും. പശുക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രി ഭൂപേന്ദ്രസിന്‍ ഛുദ്ദാസമയാണ്‌ പുതിയ ആശയത്തിന്‌ പിന്നില്‍.

കളക്ഷന്‍ സെന്റര്‍ വഴി സര്‍ക്കാര്‍ നേരിട്ടെത്തി ചാണകവും മുത്രവും സംഭരിക്കുകയും ഇത്‌ ജൈവവളം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക്‌്‌ നല്‍കുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക