Image

ജോണ്‍സണ്‍ ബേബി പൗഡര്‍ ആരോഗ്യത്തിന്‌ ഹാനികരമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 15 December, 2018
ജോണ്‍സണ്‍ ബേബി പൗഡര്‍ ആരോഗ്യത്തിന്‌ ഹാനികരമെന്ന്‌ റിപ്പോര്‍ട്ട്‌
ശിശു പരിചരണ ഉത്‌പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത്‌ ലോകത്തെ മുന്‍നിര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

കമ്പനിയുടെ പ്രധാന ഉത്‌പന്നങ്ങളില്‍ ഒന്നായ ബേബി പൗഡറില്‍ ആസ്‌ബസ്‌റ്റോസിന്റെ അംശം കണ്ടെത്തിയതായി വാര്‍ത്ത പരന്നതോടെയാണ്‌ ഓഹരി മൂല്യം ഒറ്റയടിക്ക്‌ 11 ശതമാനം ഇടിഞ്ഞത്‌. ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഇത്‌ മൂലം ഉണ്ടാകാമെന്നാണ്‌ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. സ്‌ത്രീകള്‍ക്ക്‌ അണ്ഡാശയത്തില്‍ കാന്‍സര്‍ വരുന്നതിനു ആസ്‌ബസ്‌റ്റോസിന്റെ സാന്നിധ്യം കാരണമാകും.


റോയിട്ടേഴ്‌സാണ്‌ ഈ വാര്‍ത്ത ആദ്യം പുറത്ത്‌ വിട്ടത്‌. ബേബി പൗഡറിലാണ്‌ ആസ്‌ബസ്‌റ്റോസ്‌ സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയത്‌. ഇക്കാര്യം ദശകങ്ങളായി കമ്പനി അറിഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ്‌ വാര്‍ത്ത ഏജന്‍സി പുറത്ത്‌ വിട്ടത്‌.
2017 സെപ്‌റ്റബറില്‍, ഒരു കേസില്‍ സീല്‍ ചെയ്‌ത കവറില്‍ കോടതി സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം പറയുന്നുണ്ടെന്ന്‌ ബ്ലൂംബെര്‍ഗ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. വെള്ളിയാഴ്‌ച വ്യാപാരത്തിനിടയില്‍ ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്റെ മൊത്തം ഓഹരി മൂല്യം 4500 കോടി ഡോളര്‍ ഇടിഞ്ഞു. ഇത്തരം ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനി നിരവധി കേസുകള്‍ നേരിടുകയാണ്‌.


കൃത്രിമ ഇടുപ്പെല്ലുകള്‍ നിര്‍മിച്ച്‌ നല്‍കുന്ന കാര്യത്തിലും കമ്പനി അനേകം കേസുകള്‍ നേരിടുകയാണ്‌. കമ്പനി നിര്‍മിച്ച്‌ നല്‍കിയ ഇടുപ്പെല്ലുകളില്‍ നിരവധി എണ്ണം പ്രവര്‍ത്തനക്ഷമമല്ല എന്നാണ്‌ പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക