Image

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ മോദി ശ്രമിക്കുന്നെന്ന്‌ കോടിയേരി

Published on 15 December, 2018
കേരളത്തില്‍ കലാപമുണ്ടാക്കാന്‍ മോദി ശ്രമിക്കുന്നെന്ന്‌ കോടിയേരി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പ്രധാനമന്ത്രി തന്നെ നേരിട്ട്‌ ഹര്‍ത്താലിനെ പിന്തുണയ്‌ക്കുന്നത്‌ അസാധാരണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിന്‌ പിന്തുണകൊടുക്കുന്ന സ്ഥിതി വന്നാല്‍ അതിന്റെ ഉദ്ദേശം വളരെ വ്യക്തമല്ലേ. കേരളത്തിലെ ഗവണ്‍മെന്റിനെതിരായിട്ടുള്ള ഒരു കലാപത്തിന്‌ മോദി നേതൃത്വം കൊടുക്കുകയാണ്‌. അസാധാരണമായ സ്ഥിതി വിശേഷമാണ്‌ നമ്മുടെ രാജ്യത്തുണ്ടായിരിക്കുന്നത്‌. ഒരു പ്രധാനമന്ത്രിയും നമ്മുടെ രാജ്യത്ത്‌ അങ്ങനെ ചെയ്‌തിട്ടില്ല. ' എന്നാണ്‌ കോടിയേരി പറഞ്ഞത്‌.

'ഹര്‍ത്താല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക്‌ മാത്രം നടത്തേണ്ട ഒരു സമരപരിപാടിയായി കാണേണ്ടതാണ്‌. ഹര്‍ത്താലുകള്‍ നിരോധിക്കുകയെന്നത്‌ പ്രായോഗികമല്ല. രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും തീരുമാനിക്കേണ്ട കാര്യമാണത്‌.' എന്നും അദ്ദേഹം പറഞ്ഞു.നുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക